Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടി മേഖലയില്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്ക് നേരെ സി പിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 09:54 pm IST
inKannur

ഇരിട്ടി: ഇരിട്ടി മേഖലയില്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്ക് നേരെ സിപിഎമ്മിന്റെ വ്യാപക അക്രമം. മട്ടിണിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചശേഷം കതകിന് തീയിട്ടു. മുന്നിലെ കൊടിമരം തകര്‍ത്ത് കെട്ടിടത്തിന് മുകളിലേക്ക് വലിച്ചെറിഞ്ഞു. കുന്നോത്ത് കേളന്‍പീടികക്ക് സമീപമുള്ള ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ ഫര്‍ണിച്ചര്‍ കടക്കു നേരെയും അക്രമം നടന്നു. ഞായറാഴ്ച രാത്രി 8 മണിയോടെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കടയ്‌ക്കുനേരെ കല്ലെറിയുകയായിരുന്നു.

പായം പഞ്ചായത്തിലെ മട്ടിണിയില്‍ ആര്‍എസ്എസ് കാര്യാലയമായി പ്രവര്‍ത്തിക്കുന്ന വീരപഴശ്ശി സാംസ്‌കാരിക കേന്ദ്രത്തിന് നേരെയായാണ് ഞായറാഴ്ച രാത്രിയില്‍ അക്രമം നടന്നത്. കാര്യാലയത്തിന്റെ മുന്നലെ വാതില്‍ ചവിട്ടിപ്പൊളിച്ച് കതകിനു തീയിട്ടു.

ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, വിഭാഗ് സേവാ പ്രമുഖ് കെ.സജീവന്‍, ഇരിട്ടി താലൂക്ക് കാര്യവാഹ് എം.രതീഷ്, സേവാപ്രമുഖ് പി.പി.ഷാജി തുടങ്ങിയ നേതാക്കള്‍ മട്ടിണിയിലെ കാര്യാലയവും മറ്റും സന്ദര്‍ശിച്ചു.

ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയാണെന്നു വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ ഘോഷയാത്രകളെ പരാജയപ്പെടുത്താന്‍ പല മേഖലകളിലും സിപിഎമ്മും ഘോഷയാത്രകള്‍ നടത്തിയിരുന്നു. ഇത് സമ്പൂര്‍ണ്ണ പരാജയമായിരുന്നു എന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരിട്ടി പയഞ്ചേരിയില്‍ ബാലഗോകുലത്തിന്റെ ഘോഷയാത്രയില്‍ പങ്കെടുത്ത ആദിവാസി യുവാവിന്റെ ജാതിപ്പേര് വിളിച്ചു കൊണ്ടായിരുന്നു അക്രമം. മട്ടിണി മേഖലയിലെ ചില സ്ത്രീകള്‍ കൂട്ടത്തോടെ ബിജെപിയുമായും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായും മറ്റും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ കൂട്ടത്തോടെ സിപിഎം വിടുന്നു എന്ന് കണ്ടതോടെയാണ് ഈ മേഖലയില്‍ ഇത്തരം അക്രമങ്ങള്‍ നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്നു സജീവന്‍ പറഞ്ഞു.

ഇരിട്ടി മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി മണ്ഡലംകമ്മറ്റി ആരോപിച്ചു. മേഖലയിലെ ബിജെപിയുടെ വളര്‍ച്ചയും ജനരക്ഷാ യാത്രയുടെ ഭാഗമായുള്ള ജനമുന്നേറ്റത്തിലും വിറളിപൂണ്ടാണ് സിപിഎം അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ പെരിങ്കരി, കുന്നോത്ത്, മട്ടിണി മേഖലകളില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. സമാധാനം നിലനില്‍ക്കുന്ന കുന്നോത്ത് പ്രദേശത്ത് ആര്‍എസ്എസ് കാര്യവാഹിന്റെ ഫര്‍ണിച്ചര്‍ കടയും മട്ടിണി കവലയിലെ ബിജെപി ഓഫീസും കഴിഞ്ഞദിവസം രാത്രി സിപിഎം ക്രിമിനലുകള്‍ അടിച്ചു തകര്‍ക്കുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ പയഞ്ചേരി കോളനിയിലെ ആദിവാസിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഭരണത്തിന്റെ തണലില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കു പിന്തുണ നല്‍കുന്ന സമീപനമാണ് ഇരിട്ടി പോലീസ് സ്വീകരിച്ചിരിക്കുന്നത്. അക്രമം തടയുന്നതിന് പകരം ആര്‍ എസ് എസ്, ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കൊമ്മേരി, എം.ആര്‍.സുരേഷ്, അജയകുമാര്‍ നടുവനാട്, പ്രിജേഷ് അളോറ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.