പീരുമേട്: പെരിയാര്‍ മാലിന്യവാഹിനിയാണ്. അറവ്ശാലയിലെ മാലിന്യം മുതല്‍ കക്കൂസ് മാലിന്യം വരെ പെരിയാറിലൂടെ ഒഴുകുന്നു. നദിയുടെ ആരംഭം മുതലുള്ള മാലിന്യം നേരത്തെ നീക്കം ചെയ്തിരുന്നതാണ്.
വണ്ടിപ്പെരിയാറാണ് നദിയെ മലിനമാക്കുന്നത്. നദീതീരങ്ങള്‍ അനധികൃതമായി കൈയേറിയവര്‍ മാലിന്യം ഒഴുക്കുന്നത് പെരിയാര്‍ നദിയിലേക്കാണ്. നദിയുടെ ഇരുകരകളിലുമായി താമസിക്കുന്നവരില്‍ അധികവും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പെരിയാര്‍ നദിയിലാണ് നിക്ഷേപിക്കുന്നത്. നദിയുടെ കൈവഴിയായ തോടിന്റെ വശങ്ങളില്‍ അനധികൃതമായ ഏഴോളം കശാപ്പ് ശാലകള്‍ നിലവിലുണ്ട്. ഇവിടെ തന്നെ വച്ചാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും. ഇതിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും തോട്ടിലേക്കാണ് നിക്ഷേപിക്കുന്നത്. കൂടാതെ മത്സ്യ വ്യാപാര കേന്ദ്രങ്ങളിലേയും, വര്‍ക്കഷോപ്പുകളിലേയും ഹോട്ടലുകളിലേയും വീടുകളിലെ കക്കൂസ് മാലിന്യങ്ങളും തോട്ടിലേക്ക് തള്ളുന്നുണ്ട്.
മുമ്പ് വണ്ടിപ്പെരിയാര്‍ കംഫര്‍ട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പെരിയാര്‍ നദിയിലേക്ക് ഒഴുക്കിയത് വിവാദമായതാണ്. ആരോഗ്യ വകുപ്പും പഞ്ചായത്തും ഇതിനെതിരെ ശക്തമായി ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
















