പാനൂര്‍: വായനയിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുളളൂവെന്ന് കഥാകൃത്ത് പി.സുരേന്ദ്രന് പറഞ്ഞു. മൊകേരിയിലെ ജയരാജന് കൂട്ടായിയുടെ അച്ചാച്ചന്റെ കാക്ക എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളിലെ വായനശീലം നശിച്ചു കൊണ്ടിരിക്കുകയാണ്.നല്ലൊരു പ്രേമലേഖനം പോലും എഴുതാന്‍ ഇപ്പോഴത്തെ തലമുറകള്‍ക്ക് സാധിക്കുന്നില്ല.വായനയെ തിരികെ കൊണ്ടുവരാന്‍ സമൂഹം കൈകോര്‍ക്കണമെന്നും,അതിലൂടെ സാഹിത്യകാരന്മാരും വളര്‍ന്നു വരുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.മൊകേരി സുഹൃജ്ജന വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച പുസ്തക പ്രകാശനത്തില്‍ കെ.കുമാരന് അദ്ധ്യക്ഷത വഹിച്ചു.കുനിയില്‍ വാസു പുസ്തകം ഏറ്റുവാങ്ങി.രാജു കാട്ടുപുനം പുസ്തകം പരിചയപ്പെടുത്തി.പുസ്തകം പ്രസിദ്ധീകരിക്കുന്ന ജി.വി.ബുക്സിന്റെ ലോഗോ പ്രകാശനം ടി.സുരേഷ്ബാബു നിര്‍വ്വഹിച്ചു.കെകെ.പവിത്രന്,ജി.വി.രാകേശ്,പ്രേമാനന്ദ് ചമ്പാട്,ടികെ.ഷാജ്,പി.ഗംഗാധരന്,പി.ജയദേവന്,ജയരാജന് കൂട്ടായി,വിപി.രാജേഷ്,കെകെ.ഷിബിന്‍,കെകെ.സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: