മിലാന്‍: പാളോ ഡൈബാലയുടെ ഇരട്ട ഗോളില്‍ യുവന്റസിന് സിരീ എ ലീഗില്‍ തുടര്‍ച്ചയായ ആറാം വിജയം.
ടോറിനോയെ അവര്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
നാപ്പോളിയും തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. ഉശിരന്‍ പോരാട്ടം കണ്ട മത്സരത്തില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എസ്പിഎഎല്ലിനെ കീഴടക്കി. ഫൗസി ഗൗലാമാണ് നിര്‍ണായക ഗോള്‍ നേടിയത്.
ആറു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ യുവന്റസിനും നാപ്പോളിക്കും 18 പോയിന്റു വീതമുണ്ട്.എന്നാല്‍ ഗോള്‍ ശരാശരിയില്‍ നാപ്പോളിയാണ് മുന്നില്‍.
ടോറിനോക്കെതിരെ യുവന്റസ് അനായാസം ജയിച്ചുകയറി. ആദ്യ ഗോള്‍ ടോറിനയുടെ സംഭാവനയായിരുന്നു.
പതിനാറാം മിനിറ്റല്‍ ഡൈബാല ഗോള്‍ നേടി. 57-ാം മിനിറ്റില്‍ അലക്‌സ് സാന്ദ്രോ യുവന്റസിന്റെ ലീഡ് ഉയര്‍ത്തി. അവസാന നിമിഷങ്ങളില്‍ ഡൈബാല നാലാം ഗോളും നേടി വിജയമുറപ്പിച്ചു.
















