തലശ്ശേരി: സജീവ സിപിഎമ്മുകാരായ രണ്ടുപേരെ കഞ്ചാവ് സഹിതം പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് മെരുവമ്പായി പാലത്തിനടുത്ത ബിസ്മില്ലാ മന്‍സിലില്‍ പി.കെ.ഹുസൈന്‍, ചൊക്ലി ചിറിപ്പറമ്പത്ത് കുഞ്ഞക്കണ്ണന്റെ മകന്‍ ബി.പി.സജിത്ത് എന്നിവരെയാണ് അരകിലോഗ്രാം കഞ്ചാവ് സഹിതം മാഹി പോലീസ് അറസ്റ്റ് ചെയ്തത്. ടെമ്പിള്‍ ഗേറ്റിനടുത്ത ഓടായിക്കുന്നിലെ പുതിയ റോഡില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. കഞ്ചാവ് വില്‍പ്പനയാണ് ഇരുവരുടെയും പ്രധാന തൊഴിലെന്ന് പോലീസ് പറഞ്ഞു.
















