കണ്ണൂര്‍: ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സിഒഎയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സംരംഭക കണ്‍വന്‍ഷന്‍ ഇന്ന് രാവിലെ പത്തിന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.കെ.രാഗേഷ് എംപി അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍, കെ,സജീവ് കുമാര്‍, പി.ശശികുമാര്‍, എ.വി.ശശികുമാര്‍, പ്രജേഷ് അച്ചാണ്ടി, കെ പ്രമോദ്കുമാര്‍, അനില്‍ മംഗലത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















