ഇരിട്ടി: ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും മദ്യശാലകളിലേക്കുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കരിദിനാചരണം നാളെ നടത്തുമെന്ന് തലശേരി അതിരൂപതാ സെക്രട്ടേറിയറ്റ് അറിയിച്ചു. കരിദിനാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നാളെ രാവിലെ 8.45ന് കുന്നോത്ത് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍:ഡോ.ജോസഫ് പാംപ്ലാനി നിര്‍വ്വഹിക്കും.
















