മട്ടന്നൂര്‍: നിയമ ലംഘനം തടയുന്നതിന്റെ ഭാഗമായി മാലൂര്‍ പോലീസ് ജീപ്പില്‍ രഹസ്യകാമറകള്‍ ഘടിപ്പിച്ചു. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തുപ്പോള്‍ പലപ്പോഴും പോലിസിന്റെ ശ്രദ്ധയില്‍പ്പെടുന്നത് വിരളമാണ്. രഹസ്യകാമറകള്‍ സ്ഥാപിച്ചതോടെ ചെറിയ നിയമന ലംഘനം പോലും കാമറ കണ്ണുകളില്‍ പതിയും. നിയമ ലംഘനം നടത്തുന്ന പലരും പോലീസ് കൈകാണിച്ചാല്‍ പോലും നിര്‍ത്താത്തെ പോവുന്ന അവസ്ഥയാണ് പലയിടത്തും. എന്നാല്‍ നിയമ ലംഘനം നടത്തിയവരെ പിന്നീട് പിടികൂടാന്‍ എളുപ്പമാണ്.
സംഘര്‍ഷ സ്ഥലത്തെ ആളുകളെ തിരിച്ചറിയാനും ഗതാഗതനിയമ ലംഘനങ്ങള്‍ കൈയ്യോടെ പിടികൂടാനുമാണ് കാമറ ഘടിപ്പിച്ചത്. മാലൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.കെ.ഷിജുവിന്റെനേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനിലെ സേനാംഗങ്ങള്‍ തന്നെ പരിവെടുത്താണ് 19,000 രൂപ മുടക്കികാമറകള്‍ സ്ഥാപിച്ചത്. ഇതിനും മുമ്പ് തൊട്ടു കിടക്കുന്ന മുഴക്കുന്ന് പോലീസ് ജീപ്പില്‍ മാസങ്ങള്‍ക്ക് മുമ്പ് കാമറകള്‍ സ്ഥാപിച്ചതോടെ ഒരു പരിധി വരെ നിയമ ലംഘനം തടയുവാന്‍ കഴിഞ്ഞതായി പോലീസുകാര്‍ പറയുന്നു.
















