തലശേരി: നഗരസഭ 150-ാം വാര്‍ഷികാഘോഷ സമാപനം നവംബറില്‍ നടക്കും. പൂര്‍ത്തിയാക്കിയ ആറ് പദ്ധതികളുടെ ഉദ്ഘാടനത്തോടെയാണ് ആഘോഷത്തിന് കൊടിയിറങ്ങുക. പത്മശ്രീ കെ.രാഘവന്‍മാസ്റ്റര്‍ പ്രതിമ അനാഛാദനം, പുതിയബസ്സ്റ്റാന്റ്പരിസരത്ത് ക്ലോക്ക്ടവര്‍ ഉദ്ഘാടനം, കോടിയേരി പിഎച്ച്‌സി അനുബന്ധ കെട്ടിടോദ്ഘാടനം, തലശേരി ബഡ്‌സ് സ്‌കൂള്‍ കെട്ടിടോദ്ഘാടനം, വലിയമാടാവില്‍ സ്‌കൂളിനെ ഹൈടെക്കായി പ്രഖ്യാപിക്കല്‍, കൊളശേരി പിഎച്ച്‌സി കെട്ടിടോദ്ഘാടനം എന്നിവയാണ് നൂറ്റമ്പതാം വാര്‍ഷികാഘോഷ സ്മരണക്കായി നാടിന് സമര്‍പ്പിക്കുക. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായിവിജയന്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. സാംസ്‌കാരിക ഘോഷയാത്ര, വികസനസെമിനാര്‍, ചരിത്രസെമിനാര്‍, കലാപരിപാടികള്‍ എന്നിവയും അനുബന്ധമായി സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ സി.കെ.രമേശന്‍ അറിയിച്ചു.
















