തലശ്ശേരി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (ഐവ) നാലാം വാര്‍ഷിക സമ്മേളനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു. രാജി രാജേഷ് അധ്യക്ഷതവഹിച്ചു. പുഷ്പലത പ്രബീഷ്, ശ്രീജ സത്യന്‍, പ്രജിത്ത് കണ്ണൂര്‍, അനില്‍കുമാര്‍, പി.ടി.കെ.രതീഷ്, വിനോദ്, സത്യന്‍ പൊയിലൂര്‍, പ്രബീഷ് സായി, വിനു ഏലാങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
ഓസോണ്‍ ദിനാചരണം
തളിപ്പറമ്പ്: തളിപ്പറമ്പ് വിവേകാനന്ദ വിദ്യാലയത്തില്‍ ഓസോണ്‍ ദിനം ആചരിച്ചു. പി.പി.ലത അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ എസ്.കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എ.പി.ബസജ, ജിഷ്ണ ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.
കരിദിനം വിജയിപ്പിക്കണം
കണ്ണൂര്‍: പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നവസാമൂഹ്യമേഖലയിലെ ജനകീയ കൂട്ടായ്‌മയായ ഇന്ത്യന്‍ ഫോര്‍ത്ത് റൈറ്റ് മൂവ്‌മെന്റ് ആഹ്വാനം ചെയ്ത ഇന്നത്തെ കരിദിനം വിജയിപ്പിക്കാന്‍ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു. ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ബലഭദ്രന്‍, അഡ്വ.പി.സി.വിവേക്, അനൂപ് എരിമറ്റ്, അഖില്‍ മുരളി, രശ്മി രവി തുടങ്ങിയവര്‍ സംസാരിച്ചു.
















