Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും: ജില്ലയിലെ ക്ഷേത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 10:55 pm IST
inKannur

കണ്ണൂര്‍: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഒമ്പത് ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ അരങ്ങേറുന്നത്. ദീപാലംകൃതമാക്കി രാത്രിയെ പകലാക്കുന്ന ഉത്സവച്ഛായാ പ്രതീതിയാണ് ഉണ്ടാക്കുക. പരാശക്തിയുടെ ഒമ്പത് ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന നവരാത്രി ദിനങ്ങളില്‍ കലാസാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍, വിവിധ പൂജാകര്‍മ്മങ്ങള്‍, പിഞ്ചോമനകള്‍ക്ക് ആദ്യാക്ഷരം കുറിക്കല്‍ തുടങ്ങിയവയും നടക്കും. നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ പേരുകെട്ട കണ്ണൂരിലെ കോവിലുകളും ഉത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

കണ്ണൂര്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, മുനീശ്വരന്‍ കോവില്‍, പിള്ളയാര്‍ കോവില്‍, കാഞ്ചി കാമാക്ഷിയമ്മന്‍ കോവില്‍, സന്‍മാര്‍ഗ്ഗ ദര്‍ശന ദേവസ്ഥാനം, ചൊവ്വ ശിവക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം, പൊതവാച്ചേരി മണിയില്‍ ഭഗവതിക്ഷേത്രം, കാര്‍ത്തികപുരം കോഴിത്താവളം കരിഞ്ചാമുണ്ടി ക്ഷേത്രം, മാഹി മുണ്ടോക്ക് ഹരീശ്വരക്ഷേത്രം, മുയ്യം വടക്കാഞ്ചേരി തൃക്കോവിലപ്പന്‍ ക്ഷേത്രം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, കോളയാട് പുത്തലം വൈരീഘാതകന്‍ ക്ഷേത്രം, പൂക്കോത്ത് കൊട്ടാരം ക്ഷേത്രം, അന്നൂര്‍ ശ്രീവേട്ടക്കൊരുമകന്‍ ക്ഷേത്രം, പയ്യന്നൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചെറുതാഴം കുന്നിന്‍ മതിലകം ക്ഷേത്രം, തലശ്ശേരി ജഗന്നാഥക്ഷേത്രം, നൂപുരം നാട്യഗൃഹം, പയ്യന്നൂര്‍ അറത്തില്‍ ശ്രീ ഭദ്രപുരം ക്ഷേത്രം, തളിപ്പറമ്പ് പാലക്കുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രം, മുയ്യം വരഡൂല്‍ ലക്ഷ്മി നാരായണക്ഷേത്രം, ആയിക്കര കിലാശ്ശി മുത്തുമാരിയമ്മന്‍ ക്ഷേത്രം, ഇരിട്ടി കൈരാതി കിരാതക്ഷേത്രം, ഇരിട്ടി മഹാവിഷ്ണുക്ഷേത്രം, മഹാദേവ ക്ഷേത്രം, പയ്യാവൂര്‍ വാസവപുരം ക്ഷേത്രം, ആലക്കോട് അരങ്ങം ക്ഷേത്രം, കുന്നാവ് ശ്രീദുര്‍ഗ്ഗാക്ഷേത്രം, ഊര്‍പ്പഴശ്ശിക്കാവ് ക്ഷേത്രം, തലശ്ശേരി സിദ്ധാനന്താശ്രമം-മണിമലര്‍ക്കാവിലമ്മ മഠം, കിഴുത്തള്ളി മുത്തുമാരിയമ്മന്‍ കോവില്‍, പാലേരി അമ്പലം മഹാശിവക്ഷേത്രം, ചാല ഭഗവതിക്ഷേത്രം, പിള്ളയാര്‍ കോവില്‍, പെരളശ്ശേരി വടക്കുമ്പാട് രാങ്ങോത്ത് ഭഗവതിക്ഷേത്രം, ഏച്ചൂര്‍ കുയ്യാല്‍ മഹാദേവക്ഷേത്രം തുടങ്ങി നൂറു കണക്കിന് ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ നടക്കും.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മയ്യില്‍ ഇടൂഴി നവരാത്രി സാംസ്‌കാരികോത്സവം 25 മുതല്‍ 30 വരെ നടക്കും. 25 ന് വൈകുന്നേരം 6 മണിക്ക് മയ്യില്‍ ഇടൂഴി ഇല്ലം അങ്കണത്തില്‍ കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 26 ന് വൈകുന്നേരം 6 മണിക്ക് സൗഹൃദ സദസ്സ്, ആദരസമര്‍പ്പണം, നാടകം എന്നിവ നടക്കും. 27 ന് സര്‍ഗ്ഗസന്ധ്യ, തോല്‍പ്പാവക്കൂത്ത്, 29 ന് വൈകുന്നേരം 6 മണിക്ക് സാംസ്‌കാരിക സദസ്സ്, തുടര്‍ന്ന് ചിരിയരങ്ങ്, 30 ന് വിദ്യാരംഭം എന്നിവ നടക്കും.

കണ്ണൂര്‍ സന്‍മാര്‍ഗ്ഗ ദര്‍ശന സഹോദര ആശ്രമത്തില്‍ ഇന്ന് മുതല്‍ എല്ലാ ദിവസവം 7 മണിക്ക് ഭജന, 24 ന് രാത്രി 7 മണിക്ക് ഭക്തിഗാനാമൃതം, 25 ന് ഭക്തിഗാനങ്ങള്‍ എന്നിവയും 28 ന് ഗ്രന്ഥം വെപ്പ്, 29 ന് ഗ്രന്ഥപൂജ, രാത്രി 10 മണിക്ക് സംഗീതാര്‍ച്ചന, 30 ന് വിദ്യാരംഭം എന്നിവയും നടക്കും.

പിള്ളയാര്‍ കോവിലില്‍ ഇന്ന് വൈകുന്നേരം 5.30 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഗീതക്കച്ചേരി, 22 ന് വൈകുന്നേരം 6.45 മുതല്‍ സംഗീതക്കച്ചേരി, സംഗീതാര്‍ച്ചന, 23 ന് ശാസ്ത്രീയ സംഗീതം, തുടര്‍ന്ന് സംഗീതക്കച്ചേരി, 24 ന് സംഗീത അരങ്ങേറ്റം, തുടര്‍ന്ന് നൃത്തസന്ധ്യ, 25 ന് സംഗീതാര്‍ച്ചന, സംഗീതക്കച്ചേരി, 26 ന് ക്ലാസിക്കല്‍ മ്യൂസിക്, നൃത്ത അരങ്ങേറ്റം, 27 ന് വയലിന്‍ അരങ്ങേറ്റം, സംഗീതക്കച്ചേരി, 28 ന് സംഗീതക്കച്ചേരി, നൃത്തപരിപാടി, 29 ന് സംഗീതാരാധന, ശാസ്ത്രീയ സംഗീതം, നൃത്തസന്ധ്യ, 30 ന് രാവിലെ വിദ്യാരംഭം, രാത്രി 7 ന് മഹാരഥഘോഷയാത്ര എന്നിവ നടക്കും.

ചാല ഭഗവതിക്ഷേത്രത്തില്‍ എല്ലാ ദിവസവും രാവിലെ ലളിതാസഹസ്രനാമ പാരായണം, 22, 23 തീയ്യതികളില്‍ പ്രഭാഷണം, 24 ന് ഭക്തിഗാനമേള, 25, 26 ഭജന, 27 ന് ജുഗല്‍ബന്ദി സംഗീതസന്ധ്യ, 28 ന് ഗ്രന്ഥം വെപ്പ്, പുല്ലാങ്കുഴല്‍ കച്ചേരി, 29 ന് സരസ്വതി പൂജ, ഗ്രന്ഥപൂജ, അഷ്ടപദി, 30ന് വിദ്യാരംഭം എന്നിവ നടക്കും.

മുത്തുമാരിയമ്മന്‍ കോവിലില്‍ 25 മുതല്‍ 29 വരെ കരകം എഴുന്നള്ളത്ത്, 29 ന് വാഹനപൂജ, രാത്രി 11 മണിക്ക് അടിയറ വരവ്, തുടര്‍ന്ന് മാവിളക്ക് പൂജ, 30 ന് വിദ്യാരംഭം, വൈകുന്നേരം 7 ന് രഥോത്സവം, രാത്രി 11 ന് കരകനിമഞ്ജനം എന്നിവ നടക്കും.

പാലേരി അമ്പലം മഹാശിവക്ഷേത്രത്തില്‍ ഇന്ന് രാത്രി 7 മണിക്ക് പ്രഭാഷണം, 22 ന് ഭജന, 23 ന് ഭക്തിഗാനം, ഭജനാമൃതം, 24, 25 തീയ്യതികളില്‍ ഭജനസന്ധ്യ, 26 ന് കുമാരിപൂജ, തുടര്‍ന്ന് സംഗീതക്കച്ചേരി, 27 ന് വൈകുന്നേരം 5.30 ന് നാദസ്വരക്കച്ചേരി, രാത്രി 7 മണിക്ക് പ്രഭാഷണം, 28 ന് ഗ്രന്ഥം വെപ്പ്, അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, നാദസ്വരക്കച്ചേരി, 29 ന് സരസ്വതി പൂജ, തുടര്‍ന്ന് ശാസ്ത്രീയ സംഗീതക്കച്ചേരി, നൃത്തനൃത്യങ്ങള്‍, ഭക്തിഗാനമേള, 30 ന് വിദ്യാരംഭം എന്നിവ നടക്കും.

തലശ്ശേരി സിദ്ധാനന്താശ്രമം മണിമലര്‍ക്കാവ് മഠത്തില്‍ പ്രതിഷ്ഠാദിനവും നവരാത്രി പൂജയും ഇന്ന് മുതല്‍ 30 വരെ നടക്കും. പ്രതിഷ്ഠാദിനമായ ഇന്ന് പ്രത്യേക പൂജകള്‍, ലളിതാസഹസ്രനാമാര്‍ച്ചന, 30 ന് വിദ്യാരംഭം എന്നിവ നടക്കും.

കുന്നാവ് ശ്രീ ദുര്‍ഗ്ഗാക്ഷേത്രത്തില്‍ എല്ലാ ദിവസവും ഭജന, 28 ന് ഗ്രന്ഥം വെപ്പ്, 29 ന് ദുര്‍ഗ്ഗാപൂജ, 30 ന് വിദ്യാരംഭം എന്നിവ നടക്കും.

നടാല്‍ ഊര്‍പ്പഴശ്ശിക്കാവില്‍ ഇന്ന് നാദസ്വരക്കച്ചേരി, 22 ന് ഭജനാമൃതം, 23 ന് നൃത്തസന്ധ്യ, 24 ന് ചെണ്ടമേളം, 25 ന് ഭജന, 26 ന് സംഗീതക്കച്ചേരി, 27 ന് പ്രഭാഷണം, 28 ന് ഗ്രന്ഥം വെപ്പ്, ഭക്തിഗാനസുധ, 29 ന് ലളിതാസഹസ്ര നാമാര്‍ച്ചന, വാഹനപൂജ, പ്രഭാഷണം, 30 ന് വിദ്യാരംഭം എന്നിവ നടക്കും.

നൂപുരം നാട്യഗൃഹത്തില്‍ ഇന്ന് വൈകുന്നേരം 6.30 ന് നവരാത്രി മഹോത്സവം സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍, 22 ന് ഭരതനാട്യം, 23 ന് എകപാത്രനാടകം, 4 ന് ഭരതനാട്യം, കഥാപ്രസംഗം, 25 ന് ഭരതനാട്യം, കരോക്കെ ഗാനമേള, 26 ന് ഭരതനാട്യം, നൂപുരമണികള്‍-വിനോദ മത്സരപരിപാടികള്‍, 27 ന് കാവ്യനൂപുരം, 28ന് ഭരതനാട്യം, നാടകം, 29 ന് ഭരതനാട്യം. സ്വരമഞ്ജലി ഫൈനല്‍ മത്സരവിജയിക്കുള്ള സമ്മാനദാനം, 30 ന് പുതിയ കുട്ടികള്‍ക്ക് നൃത്താരംഭം എന്നിവ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.