തലശ്ശേരി: ആര്‍എസ്എസ് നേതാവിന് നേരെ സിപിഎം വധശ്രമം. തലശ്ശേരി കുണ്ടുചിറ മൂന്നാംമൈലിലെ പി.പ്രശാന്ത് (37)ന് നേരെയാണ് ഇന്നലെ വൈകുന്നേരം 4.30 ഓടെ ഒരു സംഘം സിപിഎമ്മുകാര്‍ വധിക്കാന്‍ ശ്രമം നടത്തിയത്. ബൈക്കില്‍ വീട്ടില്‍ നിന്നും റബ്‌കോ റോഡുവഴി യാത്ര ചെയ്യവെ ബൈക്ക് തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി ആഞ്ഞെടുത്ത അക്രമിസംഘത്തിന്റെ കൈയില്‍ നിന്നും തലനാരിഴയക്കാണ് പ്രശാന്ത് രക്ഷപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായ സജൂട്ടിയുടെ നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയതെന്ന് പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് സിപിഎം ക്രിമിനല്‍ സംഘം പ്രദേശത്ത് അഴിഞ്ഞാടുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
















