തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി ഇ.പി. ജയരാജനെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയ നടപടി രാഷ്‌ട്രീയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷാനടപടി സ്വീകരിച്ച കേസിലാണ് വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
ജയരാജനെ വിജിലന്‍സിനെക്കൊണ്ട് വെള്ളപൂശിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. വിജിലന്‍സ് മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവയായി. വിജിലന്‍സിന് ഡയറക്ടറെ നിയമിക്കാതിരിക്കുന്നത് കേസുകള്‍ അട്ടിമറിക്കാനാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
















