ആലപ്പുഴ: രജിസ്ട്രേഷന്‍ വകുപ്പിന്റെ സെര്‍വറുകള്‍ വീണ്ടും പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെ രജിസ്ട്രേഷന്‍ മുടങ്ങി. രാവിലെ പ്രശ്നമില്ലായിരുന്നെങ്കിലും പെട്ടെന്ന് തന്നെ സെര്‍വര്‍ ഡൗണാകുകയായിരുന്നു. ഒരാഴ്യായി സെര്‍വര്‍ തകരാറിലായതിനാല്‍ ഭൂമി രജിസ്ട്രേഷന്‍ നടക്കാത്ത സ്ഥിതിയായിരുന്നു. ആധാരമെഴുത്തുകാരുടെ അസോസിയേഷനും മറ്റും വിവരം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ തകരാര്‍ പരിഹരിച്ചിരുന്നു.
ദിവസങ്ങളോളം രജിസ്ട്രേഷന്‍ നടക്കാതിരുന്നതിനാല്‍ ഇവയെല്ലാം ഒരുമിച്ചെത്തിയതോടെ ലോഡ് താങ്ങാനാകാതെ സെര്‍വര്‍ ഡൗണ്‍ ആയതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രജിസ്ട്രേഷന്‍ വകുപ്പിന് സംസ്ഥാനത്താകെ രണ്ട് സെര്‍വറുകളാണുള്ളത്. അടിയന്തരമായി കൂടുതല്‍ സെര്‍വറുകള്‍ സ്ഥാപിച്ചാലെ രജിസ്ട്രേഷന്‍ നടപടികള്‍ സുഗമമാക്കാനാകൂ.
















