Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍; ക്യാമ്പയിന്‍ ഒക്‌ടോബര്‍ 3 മുതല്‍ 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 10:43 pm IST
in Kannur

കണ്ണൂര്‍: ആരോഗ്യമുള്ള യുവതലമുറയെന്ന ലക്ഷ്യവുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടത്തുന്ന മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഒക്‌ടോബര്‍ 3 മുതല്‍ ആരംഭിക്കും. ജില്ലയില്‍ 5,93,129 കുട്ടികള്‍ക്കാണ് ഇത്തവണ പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കുന്നത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അധ്യാപകരുടെ സഹകരണത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടക്കുക. ഇതിനായി ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. അധ്യാപകര്‍ക്കുള്ള പരിശീലനം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. 9 മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ അവധിയാകുന്ന കുട്ടികളുടെ ലിസ്റ്റ് നല്‍കുന്നതിന് സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ടാക്‌സ് ഫോഴ്‌സ് യോഗം നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ കുത്തിവയ്‌പ്പ് എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ക്കും പിന്നീടുള്ള ആഴ്ചകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കും. രാജ്യമൊട്ടാകെ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റൂബല്ല വാക്‌സിന്‍ നല്‍കുന്നതിന് ആരെങ്കിലും വിസമ്മതിക്കുകയാണെങ്കില്‍ അക്കാര്യം തത്സമയം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി പറഞ്ഞു. ക്യാമ്പിന് മുന്നോടിയായി ബോധവത്കരണ പരിപാടികളും തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഉദ്ഘാടന പരിപാടിയും സംഘടിപ്പിക്കും. ഇതിനുള്ള സൗകര്യമൊരുക്കുന്നതിന് പഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കും. ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പയിന് ശേഷം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ടാക്‌സ് ഫോഴ്‌സ് യോഗം ഒക്‌ടോബര്‍ 11 ന് കലക്ടറുടെ അധ്യക്ഷതയില്‍വീണ്ടും ചേരും. കുട്ടികളില്‍ വയറിളക്കം, ന്യൂമോണിയ, മസ്തിഷ്‌ക്കവീക്കം എന്നിവ മൂലം മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസില്‍സ്(അഞ്ചാംപനി). ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് റൂബല്ല(ജര്‍മന്‍ മീസില്‍സ്) രോഗം ബാധിക്കുന്നത് കാരണം ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ബധിരത, ബുദ്ധിമാന്ദ്യം, ഹൃദയവൈകല്യം എന്നിവ ബാധിക്കാറുണ്ട്. കുട്ടികള്‍ക്ക് ഘട്ടം ഘട്ടമായി എം.ആര്‍ വാക്‌സിന്‍ നല്‍കി സംസ്ഥാനത്ത് ആരോഗ്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. 2020 ഓടെ രാജ്യത്ത് മീസില്‍സ് നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 76.55 ലക്ഷം കുട്ടികള്‍ക്കാണ് ഇത്തവണ മീസില്‍സ് റൂബെല്ല വാക്‌സിന്‍ നല്‍കുന്നത്. യോഗത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ പി.എം ജ്യോതി ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിശദീകരിച്ചു. ഡപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ ഷാജ് എം.കെ, ഡോ കെ.ടി.രേഖ, ഡോ.എ.ടി.മനോജ്, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞി, പോലീസ്, വിദ്യാഭ്യാസം, സാമൂഹ്യനീതി, പഞ്ചായത്ത്, പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരും നേവല്‍ അക്കാദമി, കേന്ദ്രീയവിദ്യാലയം, സ്വകാര്യ സ്‌കൂള്‍, സി.ബി.എസ്.ഇ സ്‌കൂള്‍ പ്രതിനിധികളും, പരിയാരം, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രതിനിധികളും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.