പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അട്ടപ്പാടിയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ആതിരയാണ് മരിച്ചത്.
ഉരുള്‍ പൊട്ടലിലുണ്ടായ മലവെള്ളപ്പാച്ചിലില്‍പെട്ട ആതിരയെ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. നാലു വീടുകള്‍ തകര്‍ന്നു.
















