ചെറുപുഴ: ചെറുപുഴ ബസ്സ് സ്റ്റാന്റില്‍ വരുന്ന യാത്രക്കാര്‍ പുരുഷന്‍മാര്‍ കുപ്പിയും സ്ത്രീകള്‍ പ്ലാസ്റ്റിക്ക് കവറുമായും വരണമെന്ന് സിപിഎം നേതാവിന്റെ ഉത്തരവ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എല്‍ഡിഎഫും യുഡിഎഫും പലപ്പോഴായി ഭരിച്ച ചെറുപുഴ പഞ്ചായത്തിന്റെ ആസ്ഥാനമായ ചെറുപുഴ ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാധമിക സൗകര്യം നിര്‍വഹിക്കുന്നതിനായി ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച മൂത്രപ്പുരയില്ലാത്തതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. സ്വകാര്യവ്യക്തി നിര്‍മ്മിച്ച് നല്‍കിയ മൂത്രപ്പുരയാണ് പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ ഉപയോഗിച്ച് വരുന്നത്. ഇത് എല്ലാവര്‍ഷവും മഴക്കാലമാകുമ്പോള്‍ മാലിന്യം നിറഞ്ഞ് പ്രവര്‍ത്തനം നടത്താതെ അടച്ചിടുക പതിവാണ്. ഇതുമൂലം കരാറെടുക്കുന്നവര്‍ക്ക് നഷ്ടവും സംഭവിക്കുന്നു. പതിവുപോലെ ഈ വര്‍ഷവും മൂത്രപ്പുര അടച്ചിട്ടതിനെത്തതുടര്‍ന്ന് ബസ് സ്റ്റാന്റിലെത്തിയ യാത്രക്കാരും ലേലം പിടിച്ച കരാറുകാരിയും വിഷയത്തിന്റെ ഗൗരവം സിപിഎം നേതാവായ പഞ്ചായത്ത് മെമ്പറോട് പറഞ്ഞപ്പോഴാണ് നേതാവ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന ചെറുപുഴ പഞ്ചായത്തിന്റെ ഭരണം കേരളാ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിന്റെ കൈകളില്‍ എത്തിയതിന്റെ ധിക്കാരവും ധാര്‍ഷ്ട്യവുമാണ് നേതാവിന്റെ വാക്കുകളില്‍ പ്രകടമായതെന്ന് നാട്ടുകാര്‍ പറയുന്നു.
വിശ്വകര്‍മ്മ ദിനാഘോഷം;കൊട്ടിയൂരില്‍ ശോഭായാത്രയും സാംസ്‌കാരിക
















