കൊല്ലങ്കോട്: പത്തൊമ്പതാമത് സംസ്ഥാന സബ് ജൂനിയര്‍ തായ്‌ക്ക്വാണ്ടോ ചാമ്പ്യന്‍ഷിപ്പിന് കൊല്ലങ്കോട് ബിഎസ്എസ്എച്ച്എസ്എസ്സില്‍ തുടക്കം. കെ.ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ് അധ്യക്ഷത വഹിച്ചു.
വിവിധ ഭാരവിഭാഗങ്ങളിലായി 450ഓളം കായികതാരങ്ങങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 82 പോയിന്റ് നേടി പാലക്കാട് ഒന്നാംസ്ഥാനത്തും, 62 പോയിന്റ് നേടി കാസര്‍കോഡും, 50 പോയിന്റ് നേടി കോഴിക്കോട് രണ്ടുംമൂന്നും സ്ഥാനങ്ങളിലുണ്ട്.
















