Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കാളിദാസയുടെ അരങ്ങില്‍ ‘കരുണ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 06:51 pm IST
inVaradyam

അരങ്ങ് കരുണയുടെ കഥപറയുകയാണ്. സദാചാരത്തിനും സംസ്‌കാരത്തിനും മേല്‍ അശ്ലീലവിപ്ലവസമരങ്ങള്‍ കൊടി ഉയര്‍ത്തുന്ന പുതിയകാലത്താണ് കുമാരനാശാന്റെ കരുണയ്‌ക്ക് രംഗഭാഷ്യം ഒരുങ്ങുന്നത്. പ്രലോഭനങ്ങളെ മറികടന്ന ആത്മീയതപസ്സിന്റെ കരുത്തിനെ വേദിയിലെത്തിക്കുന്നത് ഒരുകാലം കമ്മ്യൂണിസത്തിന്റെ പ്രചാരവേലയ്‌ക്ക് അരങ്ങൊരുക്കിയ നാടകസംഘമാകുന്നത് കാലത്തിന്റെ നിയോഗമാണ്.

സ്വപ്‌നസുന്ദരിയായ ഗണിക, വാസവദത്തയുടെയും ബുദ്ധഭിക്ഷുവായ ഉപഗുപ്തന്റെയും കഥ പറയുന്ന കുമാരനാശാന്റെ ‘കരുണ’ കാളിദാസ കലാകേന്ദ്രത്തിലൂടെ വീണ്ടും അരങ്ങിലെത്തുന്നതിന് ഇതുകൊണ്ടൊക്കെത്തന്നെ പ്രസക്തി ഏറുകയാണ്. കാളിദാസയുടെ 57-ാമത് നാടകമാണ് കരുണ.

മഹാകവി കുമാരനാശാന്റെ വിഖ്യാതമായ കൃതിയുടെ തനിമ കൂടുതല്‍ മിഴിവോടെ ഈ നാടകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. മഹത്തായ ഒരു ജീവിതസന്ദേശം അടങ്ങിയിട്ടുള്ള ‘കരുണ’ ഇതിനകം വിവിധ കലാമാധ്യമങ്ങള്‍ പ്രമേയമായി സ്വീകരിച്ച് നിരവധി കലാസൃഷ്ടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

യമുനാ നദിക്കരയിലെ പ്രാചീന നഗരത്തിലെ സ്വപ്‌ന സുന്ദരിയായ ഗണിക-വാസവദത്തയ്‌ക്ക് ബുദ്ധഭിക്ഷുവായ ഉപഗുപ്തനോട് തോന്നുന്ന അനുരാഗവും അങ്ങനെയൊരു സമാഗമത്തിന് ഇനിയും സമയമായിട്ടില്ലെന്ന് പറഞ്ഞൊഴിയുന്ന ഭിക്ഷുവിന്റെയും കഥ, ഇന്നലെകളുടെ ചരിത്ര ആഖ്യായികയല്ല ഇന്നത്തെ സാമൂഹിക-രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടാണ് സംവിധായകന്‍ ഇതിനൊരു നാടകരൂപം ഒരുക്കിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുണ ചലച്ചിത്രമാക്കിയപ്പോള്‍ അതിന്റെ സംഗീതം കൈകാര്യം ചെയ്തിരുന്നത് ഒഎന്‍വി-ദേവരാജന്‍ ടീമായിരുന്നു. ആ ചിത്രത്തിലെ പഴയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ തന്നെയാണ് പുതിയ നാടകത്തിനു വേണ്ടിയും പുന:സൃഷ്ടിച്ചിരിക്കുന്നത്.

എത്ര മലിനമായ ജീവിതാവസ്ഥയില്‍ കഴിയുന്നവനും അവന്റെ ജീവിതത്തെ ശുദ്ധീകരിക്കാന്‍ ഒരവസരം ലഭിക്കുന്നുണ്ട്. അതെത്ര മാത്രം നാം പ്രയോജനപ്പെടുത്തുന്നു എന്നൊരു വലിയ ആദ്ധ്യാത്മിക സന്ദേശം കൂടി നല്‍കുന്നുണ്ട് ഈ നാടകം.

ദൃശ്യചാരുതയ്‌ക്ക് പുതിയ മാനം നല്‍കിക്കൊണ്ടാണ് ഈ നാടകത്തിലെ വിവിധ രംഗങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. യൂറോപ്യന്‍ നാടക സങ്കല്‍പ്പത്തിനനുസരിച്ച് അരങ്ങിന് ഇരുവശവും കണ്ണാടിയില്‍ തീര്‍ത്ത ആക്ടിംഗ് ചേമ്പേഴ്‌സ് ഒരുക്കിയിരിക്കുന്നു.

മലയാള നാടകവേദിക്ക് പരിചിതമല്ലാത്ത ധാരാളം പുതുമകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കരുണ പ്രേക്ഷകരിലെത്തിക്കുന്നത്. ഭാരതീയ പൗരാണിക ചിന്താധാരകളുടെ മഹത്തായ പാരമ്പര്യത്തിലുറച്ചു നിന്നുകൊണ്ട് സമകാലീന സാമൂഹിക-രാഷ്‌ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്ന കലാസൃഷ്ടിയെന്ന നിലയില്‍ കാളിദാസ കലാകേന്ദ്രത്തിന്റെ ഈ പുതിയ നാടകത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്.

28 വര്‍ഷങ്ങളായി ഇതേ സമിതിക്ക് വേണ്ടി നാടകങ്ങള്‍ സംവിധാനം ചെയ്യുന്ന നടനും കാളിദാസ കലാകേന്ദ്രത്തിന്റെ ചെയര്‍മാനുമായ ഇ.എ. രാജേന്ദ്രനാണ് കരുണയുടെയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു റെജിയാണ് ഇതിലെ കേന്ദ്രകഥാപാത്രമായ വാസവദത്തയെ അവതരിപ്പിക്കുന്നത്.

മായന്‍, ചെട്ടിയാര്‍, ഉപഗുപ്തന്‍, തോഴി, അമ്മ എന്നിവരെ യഥാക്രമം ജീവന്‍ കണ്ണൂര്‍, സലീംകുമാര്‍ പേരൂര്‍, സന്ദീപ്, സുനില്‍ വടകര, കൃഷ്ണകുമാരി എന്നിവര്‍ അവതരിപ്പിക്കുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ സ്ഥാപകനായിരുന്ന ഒ. മാധവന്റെ ചരമദിനമായ ആഗസ്റ്റ് 19നായിരുന്നു കരുണയുടെ ഉദ്ഘാടനം. പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെയാണ് നാടകം സ്വീകരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

Entertainment

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.