Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

തിമിലശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 06:41 pm IST
inVaradyam

ക്ഷേത്രവാദ്യമായ പഞ്ചവാദ്യം സകലരേയും ആകര്‍ഷിക്കുന്ന ഒന്നാണ്. പൂരപ്പറമ്പുകളിലും നടപ്പുരകളിലും പൊടിപൊടിക്കാറുണ്ടെങ്കിലും സ്വീകരണങ്ങള്‍ക്കുവരെ പഞ്ചവാദ്യം വേണമെന്നത് ആ വാദ്യത്തിന്റെ സ്വീകാര്യത വിളിച്ചറിയിക്കുന്നു. കാലങ്ങളായി നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പഞ്ചവാദ്യം ഒട്ടേറെ വാദ്യങ്ങള്‍ പങ്കെടുക്കുന്ന ഒരിനിമാണ്.

പഞ്ചവാദ്യം അവസാനിക്കുന്നത് തിമിലയിടച്ചിലോടുകൂടിയാണ്. തിമിലക്കാരന്റെ സാധകബല മികവുകാണിക്കുന്ന പ്രയോഗമാണ് തിമിലയിടച്ചില്‍. ഇലത്താളവും തിമിലയും മാത്രമാണ് ഇടയുന്ന നേരത്ത് രംഗത്തുണ്ടാവുക. അത് ഒരു മത്സരമായിട്ടായിരുന്നു ഈ മാസം ഏഴിന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അരങ്ങേറിയത്.

ചെണ്ട സര്‍വവാദ്യ കലാശാല കാഞ്ഞങ്ങാട് ഗുരു കാളവീട് കൃഷ്ണന്‍കുട്ടി മാരാരുടെ സ്മരണാര്‍ത്ഥം നടത്തിയ സാര്‍വദേശീയ തിമിലയിടച്ചില്‍ മത്സരം ‘തകൃതാമൃതം’ 2017. മത്സരത്തില്‍ ഒന്നാമനായി ‘തിമിലശ്രീ’യായി തിരഞ്ഞെടുത്തത് ആലുവയ്‌ക്കടുത്ത് തിരുവാല്ലൂരുകാരന്‍ കലാമണ്ഡലം പ്രദീപ്.

തിമില ഇടയുന്നതില്‍ പ്രതിഭകളായിരുന്നവര്‍ ഉള്‍ക്കൊണ്ട പന്ത്രണ്ടു ടീമിനേയും പിന്തള്ളിയാണ് പ്രദീപ് ഒന്നാമതായത്. പ്രശസ്ത പഞ്ചവാദ്യ അരങ്ങുകളില്‍ നിലകൊള്ളുന്ന കലാമണ്ഡലം പ്രദീപിന്റെ താളവട്ടവഴി ഇങ്ങനെ.

സ്‌കൂള്‍ പഠനകാലത്താണ് വീടിനടുത്ത് ആര്യഞ്ചേരി വേണു എന്ന ആശാന്‍ ചെണ്ട പഠിപ്പിക്കുന്നു എന്നറിഞ്ഞത്. ദക്ഷിണ നല്‍കി അഭ്യാസം തുടങ്ങി. അത് അധികകാലം തുടര്‍ന്നില്ലെങ്കിലും വാദ്യകലയിലെ മഹാത്മാക്കള്‍ പിറന്ന കുഴൂര്‍ താവഴിയിലെ ഹരിയുടെ കീഴിലായി പിന്നീട് പഠനം തുടര്‍ന്നു. അക്കാലത്താണ് കലാമണ്ഡലത്തിലേക്ക് വിദ്യാര്‍ത്ഥികളെ എടുക്കുന്നു എന്നറിയുന്നത്.

ചെണ്ടയിലും തിമിലയിലും ഓപ്ഷനുണ്ടായിരുന്നെങ്കിലും 8-ാം ക്ലാസില്‍ തിമിലയ്‌ക്കാണ് ചേരാനായത്. തിമില പഠിപ്പിക്കാന്‍ അക്കാലത്ത് കലാമണ്ഡലം ശ്രീധരന്‍ നമ്പീശന്‍, കോങ്ങാട് മധു എന്നിവരായിരുന്നു അദ്ധ്യാപകര്‍. രണ്ടാം വര്‍ഷം പഞ്ചവാദ്യത്തില്‍ അരങ്ങേറി.

പത്താം ക്ലാസിനുശേഷം വിട്ടുനിന്നു. തുടര്‍ന്ന് ഡിപ്ലോമയുമായി നാലുവര്‍ഷവും 2007ല്‍ കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പില്‍ രണ്ടുവര്‍ഷം തൃശ്ശൂര്‍പൂരം മഠത്തില്‍ വരവിന്റെ ഇപ്പോഴത്തെ നായകന്‍ കോങ്ങാട് മധു ആശാനുകീഴില്‍ വിദഗ്ധ പരിശീലനം നേടി.

‘തകൃതാമൃത’ത്തില്‍ അഞ്ചുമിനിറ്റ് നേരമാണ് തിമിലയിടച്ചില്‍.

ഏഴംഗങ്ങളുമായി തുകല്‍വട്ടത്തില്‍ തീര്‍ത്ത തിമിലയുമായി പങ്കെടുക്കണം. ഇതെല്ലാം കൃത്യമായി അവതരിപ്പിച്ച് ഒന്നാമനായിത്തീര്‍ന്നത് പ്രദീപായിരുന്നു. ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. മത്സരത്തില്‍ തിമിലയുമായി പ്രദീപിനൊപ്പം മൂഴിക്കുളം രതീഷ്, പുതിയേടം ആദര്‍ശ്, പുതിയേടം അഭിഷേക്, താളത്തിന് കിടങ്ങൂര്‍ അപ്പു കടുങ്ങല്ലൂര്‍ ശ്രീരാഗ്, കടുങ്ങല്ലൂര്‍ രാഹുല്‍ എന്നിവര്‍ പ്രദീപിനൊപ്പം ചേര്‍ന്നു നിന്നാണ് ഇടച്ചില്‍ ഭംഗിയാക്കിയത്.

മദ്ധ്യകേരളത്തിലെ എണ്ണം പറഞ്ഞ പഞ്ചവാദ്യ അരങ്ങുകളില്‍ കാണാറുള്ള പ്രദീപ് പ്രശസ്തരായവര്‍ക്കൊപ്പവും തിമിലവായിച്ചിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ തെക്കും വടക്കും സ്വാധീനമുള്ളവര്‍ കുറവുതന്നെയാണ്.

കലാമണ്ഡലത്തില്‍ വളര്‍ന്നതിന്റെയും അവിടുത്തെ അദ്ധ്യാപന പരിചയത്താലും സ്വന്തം തട്ടകമായ ചാലക്കുടിക്കു തെക്കും പ്രദീപിന് അരങ്ങുകളുണ്ട്.

തിമിലയിലെ പല്ലാവൂരിന്റെ സൗന്ദര്യവും ചോറ്റാനിക്കരക്കാരുടെ മികവും കുഴൂര്‍ബാണിയുടെ സവിശേഷതയും നിറഞ്ഞ യുവനിരയില്‍ പ്രദീപിനും ഇടംകിടക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.