ഭോപ്പാല്‍: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മയെ രക്ഷിക്കുന്നതിനിടെ മൂന്നു കുരുന്നുകള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദാമോഹിലെ മൗസിപുരയിലാണ് സംഭവം.
മാനസി( 7) മസ്ക്കാന്‍( 5) തുള്‍സ(2) എന്നിവരാണ് മരിച്ചത്. അമ്മ റാണി ലോധ(30) 70 ശതമാനം പൊളളലുമായി ജബല്‍പ്പൂര്‍ ആശുപത്രിയില്‍ മരണവുമായി മല്ലിടുകയാണ്. കുട്ടികള്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണമടഞ്ഞു.
നിരന്തരമായവയറുവേദനയെത്തുടര്ന്നാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് റാണിയുടെ മൊഴി. കുടുംബ കലഹമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
















