Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്പ ലീഗ് ഫുട്‌ബോള്‍; മിലാന്‍, ആഴ്‌സണല്‍, വിയ്യാറയല്‍ ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 10:35 pm IST
inSports

ലണ്ടന്‍: യൂറോപ്പ ലീഗ് ഫൂട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ എസി മിലാന്‍, ആഴ്‌സണല്‍, വിയ്യാറയല്‍, ഡൈനാമോ കീവ്, സ്‌പോര്‍ട്ടിങ് ബ്രാഗ, അറ്റ്‌ലാന്റ, സ്റ്റീവ ബുക്കാറസ്റ്റ്, മാഴ്‌സെലെ, നീസ്, ലാസിയോ തുടങ്ങിയ ടീമുകള്‍ക്കെല്ലാം വിജയത്തുടക്കം.

ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചുകൊടുത്താണ് ആഴ്‌സണല്‍ ജര്‍മ്മന്‍ ക്ലബ് കൊളോനിനെ തകര്‍ത്തത്. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഗോള്‍ നേടി കൊളോണ്‍ ആഴ്‌സണലിനെ ഞെട്ടിച്ചു. ആഴ്‌സണല്‍ ഗോള്‍ കീപ്പര്‍ ഓസ്പിന ക്ലിയര്‍ ചെയ്ത പന്ത് കാലില്‍ കിട്ടിയ ജോണ്‍ കോര്‍ബോഡാക്ക് പിഴച്ചില്ല. ഗ്രൗണ്ടിന് മധ്യഭാഗത്ത് നിന്നുള്ള ബുള്ളറ്റ് ലോങ് റേഞ്ചര്‍ വലയില്‍ പതിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പകരക്കാരനായി ഇറങ്ങിയ കൊലാസിനിക്കിലൂടെ ആഴ്‌സണല്‍ സമനില പിടിച്ചു. കൊളാസിനിക്കിന്റെ ഇടങ്കാലന്‍ ഷോട്ട് കൊളോണ്‍ ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ വലയിലെത്തി. 67-ാം മിനിറ്റില്‍ അലക്‌സി സാഞ്ചസ് ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ടിലൂടെ ആഴ്‌സണല്‍ ലീഡ് നേടി. രണ്ടു പ്രതിരോധനിരക്കാരെ മറികടന്ന് സാഞ്ചസിന്റെ ഷോട്ട് കൊളോണ്‍ വല കുലുക്കുകയായിരുന്നു. പിന്നീട് 82-ാം മിനിറ്റില്‍ ഹെക്ടര്‍ ബെല്ലറിന്‍ ആഴ്‌സണലിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി. ആഴ്‌സണലിന്റെ മുന്നേറ്റത്തിനൊടുവില്‍ വാല്‍കോട്ട് തൊടുത്ത ഷോട്ട് കൊളോണ്‍ ഗോള്‍ കീപ്പര്‍ സേവ് ചെയ്‌തെങ്കിലും റീബൗണ്ട് വന്ന പന്ത് ബെല്ലറിന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഗ്രൂപ്പ് ഡിയില്‍ നടന്ന എവേ മത്സരത്തില്‍ എസി മിലാന്‍ വമ്പന്‍ വിജയമാണ് നേടിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ആസ്ട്രിയ വിയന്നയെ അവര്‍ തകര്‍ത്തു.

വാലന്റെ സില്‍വയുടെ ഹാട്രിക്കാണ് മിലാന്‍ വിജയത്തിലെ സവിശേഷത.10, 20, 56 മിനിറ്റുകളിലായിരുന്നു സില്‍വയുടെ ഹാട്രിക്ക്. 7-ാം മിനിറ്റില്‍ കലനോഗ്‌ലു, 63-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് സയേസ് എന്നിവരും മിലാനായി ലക്ഷ്യം കണ്ടു. ആസ്ട്രിയ വിയന്നയുടെ ആശ്വാസഗോള്‍ 47-ാം മിനിറ്റില്‍ ബൊര്‍കോവിച്ചിലൂടെയായിരുന്നു. മറ്റൊരു കളിയില്‍ എഇകെ ഏഥന്‍സും വിജയം നേടി.

ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പ്രീമിയര്‍ ലീഗ് ടീം എവര്‍ട്ടണെ തകര്‍ത്തു. അറ്റ്‌ലാന്റക്കായി 27-ാം മിനിറ്റില്‍ മാസിലിയോ, 41-ാം മിനിറ്റില്‍ അലെസ്സാന്‍ഡ്രോ ഗോമസ്, 44-ാം മിനിറ്റില്‍ ബ്രയാന്‍ ക്രിസ്റ്റന്‍ന്റെ എന്നിവര്‍ ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ അപോളോന്‍ ലിമസ്സോളും ലിയോണും 1-1ന് സമനില പാലിച്ചു.

ഗ്രൂപ്പ് എയില്‍ നടന്ന മത്സരങ്ങളില്‍ സ്ലാവിയ പ്രാഗ് 1-0ന് മക്കാബി ടെല്‍ അവീവിനെയും വിയ്യാറയല്‍ 3-1ന് എഫ്‌സി അസ്താനയെയും പരാജയപ്പെടുത്തി. ഗ്രൂപ്പ് ജെയില്‍ അത്‌ലറ്റിക് ബില്‍ബാവോയും ഹെര്‍ത്തയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒസ്റ്റര്‍സണ്‍ട്‌സ് 2-0ന് േസാറിയ ലുഹാന്‍കിനെ കീഴടക്കി. ഗ്രുപ്പ് കെയിലെ പോരാട്ടങ്ങളില്‍ നീസും ലാസിയോയും ഗ്രൂപ്പ് എല്‍-ല്‍ റയല്‍ സോസിദാദും സെനിത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗും തകര്‍പ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കി. ഗ്രൂപ്പ് ജിയില്‍ സ്റ്റീവ് ബുക്കാറസ്റ്റ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിക്ടോറിയ പ്ലസനെ കീഴടക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.