കൊട്ടാരക്കര: കൂട്ടുകാര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തില്‍ യുവാവിന്റെ ചെവി കടിച്ചുമുറിച്ചു. മൈലം കെ.കെ.ഹൗസില്‍ ഗോപന്റെ ചെവിയാണ് കൂട്ടുകാരന്റെ കടിയേറ്റ് മുറിഞ്ഞത്. ചെവിയുടെ ഭാഗം മുറിഞ്ഞ നിലയില്‍ ഗോപനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ചെവി കടിച്ചു മുറിച്ച ആള്‍ക്കെതിരെ ഗോപന്‍ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി.
















