Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ഒരു ദശലക്ഷം ഗോള്‍ അടിച്ച് പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 11:16 pm IST
in Sports

തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണാര്‍ത്ഥം വണ്‍ മില്ല്യണ്‍ ഗോള്‍, ദീപശിഖാ റിലേ, ബോള്‍ റണ്‍, സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27ന് ഒരു മില്യന്‍ ഗോളുകള്‍ അടിക്കുന്ന പരിപാടിയോടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമാകും.

വൈകിട്ട് മൂന്നു മുതല്‍ ഏഴുമണി വരെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സ്‌കൂള്‍, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പൊതുജന പങ്കാളിത്തത്തോടെ പത്ത് ലക്ഷം പേര്‍ ഗോള്‍ അടിക്കും. പരമാവധി ആളുകളെ ഫിഫ ലോക കപ്പിനെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദീപശീഖാ റിലേ ഒക്‌ടോബര്‍ മൂന്നിന് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആരംഭിച്ച് ആറിന് കൊച്ചിയിലെത്തും. ഐ.എം. വിജയന്‍, കെ. വിനീത് എന്നിവര്‍ നേതൃത്വം നല്‍കും. ബോള്‍ റണ്‍ കളിയിക്കാവിളയില്‍ നിന്ന് ഒക്‌ടോബര്‍ മൂന്നിന് ആരംഭിച്ച് ആറിന് കൊച്ചിയില്‍ സമാപിക്കും. ബോള്‍ റണ്ണിന് ജിജു ജേക്കബ്, എം. രാജീവ് കുമാര്‍, വി.പി. ഷാജി എന്നിവര്‍ നേതൃത്വം നല്‍കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഇലവനും സ്പീക്കേഴ്‌സ് ഇലവനും തമ്മിലും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ടീമുകള്‍ തമ്മിലും മാധ്യമപ്രവര്‍ത്തകരുടെ ടീമുകള്‍ തമ്മിലുമാണ് സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങള്‍. മത്സരങ്ങള്‍ തിരുവനന്തപുരത്തും കോഴിക്കോടുമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 22ന് കൊച്ചിയില്‍ എത്തിച്ചേരുന്ന ലോകകപ്പ് ട്രോഫിക്ക് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കും. 23 ന് കൊച്ചിയിലെ വിവിധ സ്‌കൂളുകളില്‍ പ്രദര്‍ശനം പര്യടനം നടത്തിയതിനുശേഷം 24ന് ഫോര്‍ട്ട് കൊച്ചിയിലെ വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ കലാപരിപാടികളോടെ സമാപിക്കും. എട്ട് മത്സരങ്ങള്‍ക്കാണ് കൊച്ചി ആതിഥ്യമരുളുന്നത്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 7, 10, 13, 18, 22 തീയതികളിലാണ് മത്സരം. ഏഴിന് വൈകിട്ട് അഞ്ചിന് ബ്രസീലും സ്‌പെയിനും തമ്മിലും രാത്രി എട്ടിന് ദക്ഷിണ കൊറിയയും നൈജറും തമ്മിലുമുള്ള മത്സരം നടക്കും. 10ന് വൈകിട്ട് അഞ്ചിന് സ്‌പെയിന്‍ – നൈജര്‍, രാത്രി എട്ടിന് ദക്ഷിണ കൊറിയ – ബ്രസീല്‍. 13ന് വൈകിട്ട് അഞ്ചിന് ഗിനിയ – ജര്‍മനി. രാത്രി എട്ടിന് സ്‌പെയിന്‍ – ദക്ഷിണ കൊറിയ. 18ന് പ്രീ ക്വാര്‍ട്ടറും 22ന് ക്വാര്‍ട്ടര്‍ ഫൈനലും നടക്കും. ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനുവേണ്ടി മുഖ്യമന്ത്രി ചെയര്‍മാനായും കായികമന്ത്രി വര്‍ക്കിംഗ് ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

Entertainment

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

New Release

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

News

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

Kerala

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

പുതിയ വാര്‍ത്തകള്‍

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.