ആലപ്പുഴ: കേരളത്തിലെ ജ്യോതിഷ പണ്ഡിതന്മാര്‍, വാസ്തു വിദ്യാവിദഗ്‌ദ്ധര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് ഭാരതീയ മസ്ദൂര്‍ സംഘവുമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്ന ഭാരതീയ ജ്യോതിഷ വിചാര സംഘ് (ബിഎംഎസ്) ജില്ലാ കമ്മറ്റി രൂപീകരണയോഗം നാളെ രാവിലെ 10.30ന് ആലപ്പുഴ ബിഎംഎസ് ഓഫീസില്‍ നടക്കും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ജോ. സെക്രട്ടറി സി.ജി.ഗോപകുമാര്‍, ഖജാന്‍ജി ബിനീഷ് ബോയ്, ജോയിന്റ് സെക്രട്ടറി കെ.സദാശിവന്‍പിള്ള എന്നിവര്‍ സംസാരിക്കും.
















