സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങ് പ്രഖ്യാപിച്ചപ്പേള്‍ 10 സ്ഥാനങ്ങള്‍ താഴേക്കിറങ്ങിയ ഇന്ത്യ 107-ാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു.
അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളില്‍ സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യ രണ്ടെണ്ണം വിജയിക്കുകയും ഒരെണ്ണം സമനില വഴങ്ങുകയും ചെയ്തിരുന്നു. ആഗസ്റ്റ് മാസത്തിലെ ഫിഫ റാങ്കിങ്ങില്‍ 97-ാം സ്ഥാനത്തേയ്‌ക്ക് ഇന്ത്യയ്‌ക്ക് സ്ഥാന കയറ്റവും ലഭിച്ചിരുന്നു.
ഇന്ത്യയുള്‍പ്പെട്ട ത്രിരാഷ്‌ട്ര പരമ്പരയില്‍ മൗറീഷ്യസിനെ തോല്‍പ്പിച്ച ഇന്ത്യ സെന്റ് കിറ്റ്സുമായി സമനില വഴങ്ങിയിരുന്നു. ഇതോടെ ഇന്ത്യ കിരീടവും സ്വന്തമാക്കിയിരുന്നു.
2019ലെ ഏഷ്യന്‍ കപ്പിനുള്ള യോഗ്യതാറൗണ്ടില്‍ മക്കാവുവിനെ അടുത്തിടെ ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇതൊന്നും റാങ്കിങില്‍ ഇന്ത്യക്കു തുണയായില്ല. മേയ് മാസത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ റാങ്കിങില്‍ 100നു താഴെ പോവുന്നത്.
















