ന്യൂദൽഹി: റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്കൂളിലെ തോട്ടക്കാരന് അറസ്റ്റില്‍. കേസിലെ മുഖ്യ ദൃക്സാക്ഷിയാണ് തോട്ടക്കാരനായ ഹര്‍പാല്‍ സിങ്. കേസുമായി ബന്ധപ്പെട്ട് ചിലരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വഷണസംഘം അറിയിച്ചു.
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്ന് ദിവസം ശേഷിക്കേ, പഴുതടച്ചുള്ള അന്വേഷണത്തിനാണ് പോലീസ് നേതൃത്വം നല്‍കുന്നത്. മുഖ്യപ്രതിയായ ബസ് കണ്ടക്ടര്‍ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കുന്നതിന് സഹായിക്കുന്ന ഒരു തെളിവുകളും വിട്ടു പോകില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
















