ചെന്നൈ: ദിനകരന്‍ പക്ഷത്തെ ഒരു എംഎല്‍എ കൂടി സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരായി. സ്പീക്കര്‍ നോട്ടീസ് അയച്ച സാഹചര്യത്തിലാണ് എംഎല്‍എ ഹാജരായത്. ബാക്കി എംഎല്‍എമാര്‍ കൂര്‍ഗിലെ റിസോര്‍ട്ടില്‍ തുടരുകയാണ്.
തന്റെ പക്ഷത്തുള്ള എംഎൽഎമാരെ കള്ളക്കേസിൽ കുടുക്കുമെന്നു പളനിസ്വാമി പക്ഷം ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി ടി.ടി.വി. ദിനകരൻ രംഗത്ത് എത്തിയിട്ടുണ്ട്. തമിഴ്നാട് സർക്കാർ പോലീസുകാരെ അയച്ചാണ് എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നതെന്നു ദിനകരൻ ആരോപിച്ചു.
അഞ്ചു ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 30 പോലീസുകാരാണു റിസോർട്ടിലെത്തിയത്. തമിഴ്‌നാട് പോലീസ് ഭീഷണിപ്പെ ടുത്തുന്നതായി ആരോപിച്ച് ദിനകര പക്ഷം എംഎൽഎമാർ പോലീസിൽ പരാതി നല്കി.
















