അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തില്‍ നടക്കുന്ന കോടിയര്‍ച്ചന ലക്ഷദീപത്തോടെ ഇന്നു സമാപിക്കും. സമാപന സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും.
ലക്ഷദീപത്തിന്റെ ആദ്യദീപം ഗൗരിപാര്‍വതി ഭായി തെളിയിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണവും മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണവും നടത്തും. എസ്. കിഷോര്‍കുമാര്‍ അദ്ധ്യക്ഷനാകും.
വടക്കന്‍പറവൂര്‍ ശ്രീധരന്‍ തന്ത്രി സ്മാരക ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠത്തിലെ എഴുപത് പുരോഹിതരാണ് അര്‍ച്ചന നടത്തുന്നത്.
















