Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുരുകന്റെ മരണം; സ്വകാര്യആശുപത്രി ഡോക്ടര്‍മാരെ ചോദ്യം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2017, 02:22 pm IST
in Kollam

കൊല്ലം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തില്‍ ആരോപണവിധേയരായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ അന്വേഷണസംഘം ചോദ്യം ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയാണ് ചോദ്യം ചെയ്തത്. കൊല്ലം കമ്മീഷണര്‍ ഓഫീസില്‍ കമ്മിഷണര്‍ അജിതാബീഗത്തിന്റെ സാന്നിദ്ധ്യത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.

കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ എന്നീ ആശുപത്രികളിലെ ഡോക്ടര്‍മാരെയാണ് ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഒരു വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തിലാണ് ചോദ്യം ചെയ്യല്‍.

കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയെ മാത്രം കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെകൂടി ചോദ്യം ചെയ്തത്. കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോസര്‍ജനില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്.

സംഭവസമയത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ശ്രീകാന്ത്, ഡോ.പാട്രിക് എന്നിവരെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. മുരുകന് ചികിത്സ നല്‍കുന്നതില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മുരുകന്റെ മരണത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് നിരവധി തവണ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് നല്‍കേണ്ടതില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിലപാട്. ആരോഗ്യവകുപ്പിന്റെ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി എ.അശോകന്‍ പറഞ്ഞു.

അപകടസമയത്ത് മുരുകനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനേയും ആശുപത്രികളിലെ മറ്റ് സ്റ്റാഫുകളേയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ഏഴിന് രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.

അപകടത്തില്‍ ഗുരതരമായി പരുക്കേറ്റ മുരുകന് ചികിത്സ നല്‍കാന്‍ ആശുപത്രികള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഏഴ് മണിക്കൂര്‍ നീണ്ട ദുരിതത്തിനൊടുവില്‍ ആംബുലന്‍സില്‍ കിടന്ന് മുരുകന്‍ മരിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

Samskriti

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.