ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിന് ജയം. ലീഗിലെ നാലാം മത്സരത്തില്‍ സ്വാന്‍സീ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ന്യൂകാസില്‍ തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 76-ാം മിനിറ്റില്‍ നായകന്‍ ജമാല്‍ ലാല്‍സെല്‍സ്സാണ് വിജയ ഗോള്‍ നേടിയത്. ലീഗില്‍ ന്യൂകാസിലിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ രണ്ട് മത്സരങ്ങളും അവര്‍ തോറ്റിരുന്നു.
മറ്റൊരു മത്സരത്തില്‍ ബേണ്‍ലി 1-0ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. കളിയുടെ മൂന്നാം മിനിറ്റില്‍ ക്രിസ് വുഡാണ് വിജയഗോള്‍ നേടിയത്.
















