ന്യൂദല്‍ഹി: ന്യൂസിലന്‍ഡ് എ ടീമിനെതിരായ രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കുളള ഇന്ത്യ എ ടീമിനെ കരുണ്‍ നായര്‍ നയിക്കും.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച പേസര്‍ ശ്രാദുള്‍ താക്കുറിനെ ടീമിലുള്‍പ്പെടുത്തി.മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലാണ് കരുണ്‍ നായര്‍ അവസാനമായി ഇന്ത്യയ്‌ക്കുവേണ്ടി കളിച്ചത്.
ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, അങ്കിത് രജ്പുത്, മുഹമ്മദ് സിറാജ് തുടങ്ങിയവരും ടീമിലുണ്ട്. വിജയവാഡയിലാണ് ഇന്ത്യ എ – ന്യൂസിലന്‍ഡ് എ ചതുര്‍ദിന മത്സരങ്ങള്‍ അരങ്ങേറുക. ആദ്യ മത്സരം ഈ മാസം 23ന് ആരംഭിക്കും.ഇന്ത്യന്‍ ടീം: പ്രിയങ്ക് പാഞ്ചല്‍, ആര്‍. സമാര്‍ത്ത്, സുദീപ് ചാറ്റര്‍ജി,ശ്രേയസ് അയ്യര്‍, അങ്കിത് ബാവ്‌നെ, കരുണ്‍ നായര്‍ (ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്, ഷഹ്ബാസ് നദീം, കെ. ഗൗതം, നവ്ദീപ് സെയ്‌നി, ശ്രാദുള്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, അങ്കിത് രജ്പുത്.
















