ഷിംല: ഹിമാചല്‍ പ്രദേശ് കിന്നര്‍ കൈലാഷ് കൊടുമുടിയിലെ ഗുഹയില്‍ വിനോദസഞ്ചാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം. ഹൈദരബാദില്‍നിന്നുള്ള വിനോദസഞ്ചാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുമുടിയുടെ സമുദ്രനിരപ്പില്‍നിന്നും 4,650 മീറ്റര്‍ ഉയരത്തിലുള്ള ഭാഗത്തായിരുന്നു മൃതദേഹം. വളര്‍ത്തു മൃഗത്തിന് പുല്ല് ശേഖരിക്കാന്‍പോയ ആളാണ് മൃതദേഹം കണ്ടത്.
താന്‍ കഴിഞ്ഞ ദിവസം കൊടുമുടിയിലെ ഗുഹയില്‍ വിനോദസഞ്ചാരിയെ കണ്ടതായി ഇടയനായ ജഗദീഷ് പറയുന്നു. ഗുഹയില്‍തന്നെ തുടരുകയാണെന്ന് ഇയാള്‍ പറഞ്ഞതോടെ താന്‍ തിരിച്ചുപോന്നു. എന്നാല്‍ ഇന്ന് തിരിച്ച് ചെന്നപ്പോള്‍ വിനോദസഞ്ചാരിയെ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്നും ജഗദീഷ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















