Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വല്ലാര്‍പാടം തീര്‍ത്ഥാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 09:13 pm IST
inErnakulam

 

കൊച്ചി: ഈ വര്‍ഷത്തെ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം ഇന്ന് നടക്കും. നാനാജാതി മതസ്ഥരായ പതിനായിരങ്ങള്‍ തീര്‍ത്ഥാടനത്തിലും തുടര്‍ന്നുള്ള ദിവ്യബലിയിലും പങ്കുചേരും.

വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വല്ലാര്‍പാടം ബസിലിക്കയില്‍ ദിവ്യബലി നടക്കും. മുന്നൂറോളം വൈദികര്‍ സഹകാര്‍മികരായിരിക്കുമെന്ന് തീര്‍ത്ഥാടന കമ്മറ്റി ജനറല്‍ കണ്‍വീനര്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം അറിയിച്ചു.

വൈകിട്ട് മൂന്നിന് സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ യുവജനപ്രതിനിധികള്‍ക്ക് പതാക കൈമാറി തീര്‍ത്ഥാടനം ഫ്‌ളാഗ് ഓഫ് ചെയ്യും. ഗോശ്രീ ജംഗ്ഷനില്‍ മൂന്നരയ്‌ക്ക് അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം യുവജന സമൂഹത്തിന് ദീപശിഖ കൈമാറും. രണ്ടിടത്തുനിന്നുമുള്ള തീര്‍ത്ഥാടക സമൂഹങ്ങള്‍ ജപമാല ചൊല്ലിയും മരിയഗീതികള്‍ ആലപിച്ചും കാല്‍നടയായി വല്ലാര്‍പാടം ബസിലിക്കയിലേക്ക് നീങ്ങും.

ബസിലിക്കയ്‌ക്ക് മുന്നിലെ മംഗളകവാടത്തിനു മുമ്പില്‍ ബസിലിക്ക റെക്ടര്‍ മോണ്‍. ജോസഫ് തണ്ണിക്കോട്ടും കൊമ്പ്രേരിയ അംഗങ്ങളും ചേര്‍ന്ന് തീര്‍ത്ഥാടകരെ സ്വീകരിക്കും. റോസറി പാര്‍ക്കില്‍ തയ്യാറാക്കിയിട്ടുള്ള ബലിവേദിയില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. സിഎസിയുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന ഗായകസംഘം തിരുക്കര്‍മ്മങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കും.

ദിവ്യബലിക്കുശേഷം വിശ്വാസികളെ വല്ലാര്‍പാടത്തമ്മയ്‌ക്ക് അടിമ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. കുടിവെള്ളം, അടിയന്തര വൈദ്യശുശ്രൂഷ തുടങ്ങിയ സംവിധാനങ്ങള്‍ എല്ലാം തയ്യാറാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് തിരിച്ചുപോകാന്‍ പ്രത്യേകം വാഹനസൗകര്യം ഉണ്ടാകും. എറണാകുളം, കാക്കനാട്, വൈപ്പിന്‍, ചേരാനെല്ലൂര്‍, കൂനമ്മാവ്, കളമശേരി തുടങ്ങി അതിരൂപതയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസുകള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടന വേളയില്‍ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ മുതല്‍ വല്ലാര്‍പാടം ബസിലിക്ക അങ്കണം വരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാനൂറില്‍പരം വാളന്റിയര്‍മാര്‍ സേവനത്തിനുണ്ടാകും.

കൊച്ചി: വല്ലാര്‍പാടം ബസിലിക്കയില്‍ നാളെ മരിയന്‍ കണ്‍വെന്‍ഷന്‍ ആരംഭിക്കും. 15 വരെ നീണ്ടുനില്‍ക്കും. ദിവസവും വൈകിട്ട് 4.30 മുതല്‍ രാത്രി 8.30 വരെ ദിവ്യബലിയും ജപമാലയും ഉണ്ടാകും. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ പങ്കെടുക്കും.

ഫാ. ജോസഫ് പുത്തന്‍പുരയ്‌ക്കല്‍, ഫാ. നെല്‍സന്‍ ജോബ്, ഫാ. ജോസ് ഉപ്പാണി, ഫാ. പ്രശാന്ത് തുടങ്ങിയ ധ്യാനപ്രഘോഷകര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സെപ്തംബര്‍ 24നാണ് ബസിലിക്കയില്‍ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍. 16ന് കൊടിയേറും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.