ഇരിട്ടി: തലശ്ശേരി വളവുപാറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എംഎല്‍എ അഡ്വ.സണ്ണിജോസഫിന്റെ നേതൃത്വത്തില്‍ ലോകബാങ്ക്, കെഎസ്ടിപി ഉേദ്യാഗസ്ഥരുടെ ഉന്നതതല സംഘം കൂടിക്കാഴ്ച നടത്തി. ഇരിട്ടി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ എംഎല്‍എയെ കൂടാതെ ജനപ്രതിനിധികളായ ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന്, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന് തുടങ്ങിയവരും പങ്കെടുത്തു.
റോഡിന്റെയും ഇതിലെ പാലങ്ങളുടെയും പണി സമയബന്ധിതമായി തീര്‍ക്കുമെന്ന് ഉന്നതതല സംഘം ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. പയഞ്ചേരി മുതല്‍ ഇരിട്ടി പാലംവരെ വരുന്ന ഭാഗം ഇരുഭാഗത്തെയും ഡ്രെയ്നേജ്വരെ മുഴുവനായും ടാര്‍ ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇരിട്ടി പാലത്തിന്റെ പായം പഞ്ചായത്തില്‍ വരുന്ന ഇരിട്ടി കുന്നിന്റെ ഭാഗം ഒന്നരയേക്കറോളം ഉടന്‍ ഏറ്റെടുത്തു നല്കാന് സര്‍ക്കാരില്‍ പ്രപ്പോസല്‍ സമര്‍പ്പിക്കും. ഇപ്പോഴും ഭാവിയിലും ഈ ഭാഗത്തുണ്ടാവുന്ന ഗതാഗത തടസ്സം, അപകടങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ഇത് അത്യാവശ്യമാണ് എന്നത് കൊണ്ടാണ് ഇതിനായുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. കൂടാതെ ഇരിട്ടി ടൗണിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍, ഇലട്രിക് പോസ്റ്റുകള്‍ എന്നിവ ഉടനടി മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ത്വരിതപ്പെടുത്തും. ഇരിട്ടി പാലത്തിന്റെ പൈലിംഗ് സംബന്ധിച്ച കാര്യങ്ങളിലും ഡിസൈനിഗിലും ഉടന്‍ തീരുമാനം ഉണ്ടാകും. കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതായും ഇവര്‍ അറിയിച്ചു. കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ ഡിങ്കി ഡിക്രൂസിനെ കൂടാതെ ലോകബാങ്ക് പ്രതിനിധി, കരാര്‍ പ്രതിനിധികള്‍ പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: