തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ 164-ാം ജയന്തി ആഘോഷം ചട്ടമ്പിസ്വാമി ആള്ക്കേവിന്റെ ആഭിമുഖ്യത്തില്‍ ശാസ്തമംഗലം എന്‍എസ്എസ് കരയോഗം ഹാളില്‍ നടക്കും. നാളെ വൈകിട്ട് 5.30ന് നടക്കുന്ന ജയന്തി ആഘോഷം സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ നിരൂപകന് ആത്മരാമന്‍ അധ്യക്ഷനാകും.രാജീവ് ഇരിങ്ങാലക്കുട രചിച്ച തീര്‍ത്ഥപാദ സമ്പ്രദായം എന്ന പുസ്തകം പ്രൊഫ. ജെ. ലളിതയ്ക്കു നല്‍കികൊണ്ട് അഡ്വ. അയ്യപ്പന്‍പിള്ള പ്രകാശനം ചെയ്യും. ഡോ. സുരേഷ് മാധവ് കണ്ടെത്തി പഠനം നടത്തിയ ചട്ടമ്പിസ്വാമികളുടെ ഒഴുവിലൊടുക്കം എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്യും. ഡോ. രാമന്നായര്, ഡോ. എന്‍. സുലോചനാദേവി, പ്രൊഫ. തകഴി ശങ്കരനാരായണന് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: