Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്‌പെയിനിന് തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 10:06 pm IST
in Sports

വഡൂസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്‌പെയിനിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് അവര്‍ ലിച്ചന്‍സ്‌റ്റൈന്‍നെ തകര്‍ത്തു. സ്‌പെയിനിനായി ആല്‍വാരോ മൊറാട്ട, ഇയാഗോ ആസ്പാസ് എന്നിവര്‍ രണ്ട് ഗോളുകള്‍ നേടി. സെര്‍ജിയോ റാമോസ്, ഡേവിഡ് സില്‍വ, ഇസ്‌കോ എന്നിവരും ചെമ്പടക്കായി ലക്ഷ്യം കണ്ടപ്പോള്‍ അവസാന ഗോള്‍ ലിച്ചന്‍സ്‌റ്റൈന്റെ മാക്‌സിമിലിയന്‍ ഗോപലിന്റെ സംഭാവനയായിരുന്നു.

കളിയുടെ മൂന്നാം മിനിറ്റിലാണ് സ്‌പെയിന്‍ ഗോള്‍ മഴക്ക് തുടക്കമിട്ടത്. ഡേവിഡ് സില്‍വയെടുത്ത് ഫ്രീകിക്ക് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ലിച്ചന്‍സ്‌റ്റൈന്‍ വലയിലെത്തിച്ചു. 15-ാം മിനിറ്റില്‍ രണ്ടാം ഗോള്‍.

ആന്ദ്രെ ഇനിയേസ്റ്റയുടെ പാസില്‍ നിന്ന് മൊറാട്ട ലക്ഷ്യം കാണുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ മൊറാട്ട ഒരുക്കിയ അവസരത്തില്‍ നിന്ന് ഇസ്‌കോയും നിറയൊഴിച്ചതോടെ സ്‌പെയിന്‍ 3-0ന് മുന്നില്‍. 39-ാം മിനിറ്റില്‍ സില്‍വയും ലക്ഷ്യം കണ്ടപ്പോള്‍ ആദ്യ പകുതിയില്‍ ചെമ്പടക്ക് 4-0ന്റെ ലീഡ്.

പിന്നീട് 51, 63 മിനിറ്റുകളില്‍ ആസ്പാസിന്റെ ഇരട്ട പ്രഹരം. ഇതിനിടെ 54-ാം മിനിറ്റില്‍ മൊറാട്ട തന്റെ രണ്ടാം ഗോളും കണ്ടെത്തി. 89-ാം മിനിറ്റില്‍ മാക്‌സ്മിലിയന്‍ ഗോപല്‍ സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ സ്പാനിഷ് ഗോള്‍മഴക്ക് വിരാമമായി. ജയത്തോടെ 22 പോയിന്റുമായി സ്‌പെയിന്‍ ഗ്രൂപ്പ് ജിയില്‍ ഒന്നാമത്. ലിച്ചന്‍സ്‌റ്റൈന്‍ കളിച്ച എട്ട് കളികളും തോറ്റു.

മറ്റൊരു മത്സരത്തില്‍ ഇറ്റലി കഷ്ടിച്ച് വിജയം നേടി.

ഏകപക്ഷീയമായ ഒരു ഗോളിനാണ് അസൂറികള്‍ ഇസ്രയേലിനെ കീഴടക്കിയത്. സിറോ ഇമോബൈലിന്റെ ഗോളാണ് മുന്‍ ലോക ചാമ്പ്യന്മാരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിനിനോട് കനത്ത തോല്‍വി വഴങ്ങിയ അസൂറികള്‍ക്ക് ഇസ്രയേലിനെതിരായ ജയം ആശ്വാസമായി.

ജയത്തോടെ 19 പോയിന്റുള്ള ഇറ്റലി ഗ്രൂപ്പില്‍ സ്‌പെയിനിന് പിറകില്‍ രണ്ടാമതാണ്. ഒക്ടോബര്‍ 6ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഇറ്റലിക്ക് മാസിഡോണിയയും സ്‌പെയിനിന് അല്‍ബേനിയയുമാണ് എതിരാളികള്‍. മാസിഡോണിയയും അല്‍ബേനിയയും തമ്മില്‍ നടന്ന മറ്റൊരു മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു.

ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ സെര്‍ബിയ, വെയ്ല്‍സ് ടീമുകള്‍ വിജയിച്ചപ്പോള്‍ ആസ്ട്രിയ സമനിലകൊണ്ട് തൃപ്തരായി. സെര്‍ബിയ ഏകപക്ഷീയമായ ഒരു ഗോളിന് അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 55-ാംമിനിറ്റില്‍ അലക്‌സാണ്ടര്‍ കൊളറോവാണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. വിജയത്തോടെ സെര്‍ബിയ 8 കളികളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

വെയ്ല്‍സ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മോള്‍ഡോവയുടെ വെല്ലുവിളി മറികടന്നത്. കളിയുടെ 80-ാം മിനിറ്റില്‍ റോബ്‌സണ്‍ കാനുവും പരിക്കുസമയത്ത് റംസിയുമാണ് വെയ്ല്‍സിനായി ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ജോര്‍ജിയയാണ് 1-1ന് ആസ്ട്രിയയെ സമനിലയില്‍ തളച്ചത്. 14 പോയിന്റുമായി വെയ്ല്‍സും 13 പോയിന്റുമായി അയര്‍ലന്‍ഡുമാണ് ഗ്രൂപ്പില്‍ രണ്ടും മൂന്നും സ്ഥാനത്ത്.

ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരങ്ങളില്‍ ഐസ്‌ലന്‍ഡ്, ഫിന്‍ലന്‍ഡ്, തുര്‍ക്കി ടീമുകള്‍ വിജയം നേടി. തുര്‍ക്കി മറുപടിയില്ലാത്ത ഏക ഗോളിന് കരുത്തരായ ക്രൊയേഷ്യയെയും ഐസ്‌ലന്‍ഡ് 2-0ന് ഉക്രെയ്‌നെയും പരാജയപ്പെടുത്തിയപ്പോള്‍ ഫിന്‍ലന്‍ഡിന്റെ വിജയം ഏകപക്ഷീയമായ ഒരു ഗോളിന് കൊസോവക്കെതിരെയായിരുന്നു.

പരാജയപ്പെട്ടെങ്കിലും 8 കളികളില്‍ നിന്ന് 16 പോയിന്റുമായി ക്രൊയേഷ്യയാണ് ഗ്രൂപ്പില്‍ മുന്നില്‍. 16 പോയിന്റ് തന്നെയുള്ള ഐസ്‌ലന്‍ഡ് രണ്ടാമതും 14 പോയിന്റുമായി തുര്‍ക്കിയും ഉക്രെയ്‌നും മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.