Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാവേലിയുടെ നടുവൊടിക്കല്ലേ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 07:45 pm IST
in Samskriti

ഞാന്‍ മഹാബലിയായി വരികയാണെങ്കില്‍ ഒരിക്കലും റോഡില്‍ക്കൂടി സഞ്ചരിക്കില്ല. ഫ്‌ളൈറ്റിലേ വരൂ. നെടുമ്പാശ്ശേരിയില്‍ ഇറങ്ങിക്കഴിഞ്ഞാല്‍, ഹെലികോപ്റ്ററില്‍ കൊണ്ടുപോകാന്‍ പറയും. ഇവിടുത്തെ റോഡിലൂടെ പോയാല്‍ നട്ടെല്ലുണ്ടാവില്ല. മഹാബലി യഥാര്‍ത്ഥത്തില്‍ വന്നാല്‍, അദ്ദേഹം കരഞ്ഞേ തിരിച്ചുപോകൂ. ഒരിക്കലും സന്തോഷമായി തിരിച്ചുപോകില്ല.

ഇവിടെ മഹാബലിയുണ്ടായിരുന്ന കാലത്ത് മാനുഷരെല്ലാം ഒന്നുപോലെയായിരുന്നല്ലോ? സ്ത്രീകളെ ബഹുമാനിക്കുന്ന കാലമായിരുന്നു അത്. ഇന്ന് സ്ത്രീകള്‍ ഭോഗവസ്തുവായി മാറി.

ഇതൊക്കെ കണ്ടാല്‍, മഹാബലി കരഞ്ഞുകൊണ്ടല്ലേ പോകൂ. ഞാനും മഹാബലിയായാല്‍ കരഞ്ഞുകൊണ്ടേ പോകൂ. എന്തായാലും ഓണത്തെക്കുറിച്ച് കുറേ നല്ല ഓര്‍മ്മകളുണ്ട്. അതെല്ലാം ചെറുപ്പകാലത്താണ്. ആ ഓര്‍മ്മകള്‍ ഓണം അടുത്തെത്തുമ്പോള്‍ എന്നുമുണ്ടാകും.

ചെറുപ്പകാലങ്ങള്‍ ഗ്രാമത്തിലായിരുന്നു. വൈക്കത്ത് ഉല്ലല എന്ന ഗ്രാമത്തില്‍. സാധാരണ ഗതിയില്‍ ഏഴ്, എട്ട് വയസ്സാകുമ്പോഴേ പിളേളര്‍ക്ക് ഓണത്തെക്കുറിച്ചുള്ള ബോധമുണ്ടാകൂ. ഈ സമയത്ത് എല്ലാവരും ഓണം ആഘോഷിക്കുന്നതും പൂക്കളം ഇടുന്നതുമൊക്കെ കണ്ടും കേട്ടും നടക്കുന്ന കാലമാണ്. പത്ത് പതിമൂന്ന് വയസ്സാകുമ്പോഴാണ് പൂ പറിക്കാന്‍ ഇറങ്ങിത്തുടങ്ങിയത്.

ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ അന്ന് കുടികിടപ്പുകാരുണ്ടായിരുന്നു. അവര്‍ ഓലകൊണ്ട് നല്ലകൂട ഉണ്ടാക്കിത്തരും. പൂക്കളമിടാന്‍ പൂപറിക്കാന്‍ ഈ കൂടയുമയാണ് പോകാറ്. ഓണത്തിന് കളമിടുന്നതിലുപരി മറ്റു ചില ലക്ഷ്യങ്ങളും ആ പൂപറിക്കല്‍ യാത്രയ്‌ക്കുണ്ടായിരുന്നു. നമ്മുടെ പ്രായത്തിലുള്ള പെണ്‍കുട്ടികളും കൂടി ചേര്‍ന്നാണ് പൂ പറിക്കാന്‍ പോകുന്നത്. അയല്‍പക്കത്തെയും കൂടെപ്പഠിക്കുന്നവരുമൊക്കെ ഉണ്ടാകും കൂട്ടത്തില്‍.

പൂപറിക്കുന്നതിനിടയില്‍ ആരുമറിയാതെ പ്രേമിക്കാന്‍ അവസരം കിട്ടും്. ഒളിച്ചുംപാത്തും ഒക്കെ പ്രേമിക്കാന്‍ നല്ല രസമായിരുന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരിവരും.

പൂ പറിക്കാന്‍ എവിടെയാണ് പോകുന്നതെന്നറിയില്ല. കൂട്ടുകാരെല്ലാവരുമായി ഒരുപാട് യാത്ര ചെയ്യും. സര്‍പ്പക്കാവുകള്‍, വയലേലകള്‍….അങ്ങനെ ഒരുപാട് സ്ഥലത്ത്. വയലിലുണ്ടാകുന്ന പൂക്കള്‍ ഒരുപാടുണ്ട്. അതൊക്കെ ഇപ്പോഴത്തെ തലമുറയ്‌ക്ക് അറിയില്ല. നെല്ലിപ്പൂ, ഊരന്‍ അങ്ങനെ ഒരുപാട്. ഊരന്‍ എന്നത് നെല്ലിന് ഇടയിലുള്ള ഒരു കളയാണ്. നല്ല പച്ചത്തത്തയുടെ നിറമാണ് അത് ഉതിര്‍ത്തെടുത്താല്‍. വയലുടമകള്‍ കാണാതെ ഒളിച്ചാണ് ഈ പൂവുകള്‍ പറിക്കുന്നത്.

ശരിക്കും സമൃദ്ധമായിരുന്നു അന്നത്തെ ഓണം. അന്നത്തെ ഓണവും ഇന്നത്തെ ഓണവുമായി ഒരുതരത്തിലും താരതമ്യപ്പെടുത്താന്‍ പറ്റില്ല. പണ്ടുകാലത്ത് കൂട്ടുകുടുംബമായിരുന്നു. ഭാഗം വെച്ച് പലരും മാറിയെങ്കിലും ഓണത്തിന് എല്ലാവരും ഒത്തുകൂടും. എല്ലാവരും കൂടി തിമിര്‍ത്തുള്ളഓണമായിരുന്നു. ഇന്ന് ഫ്‌ളാറ്റിനകത്തും വില്ലകള്‍ക്കത്തുമാണ് ഓണം. ചില ഓണങ്ങളില്‍ ഇന്ത്യയ്‌ക്ക് പുറത്തായിരുന്നു. കേരളത്തില്‍ ഇന്നുള്ളതിനേക്കാള്‍ അതിമനോഹരമാണ് അവിടത്തെ ഓണം. മസ്‌കറ്റില്‍ ഒരു ഓണാഘോഷത്തിന് വിളിച്ചു. ഞാനും സംവിധായകനും കെ. മധുവുമാണ് പോയത്. സത്യത്തില്‍ കിടുങ്ങിപ്പോയി. ഇവിടുന്ന് പാത്രങ്ങള്‍ വരെ അവിടെ കൊണ്ടുപോയാണ് ഓണത്തിന് പാചകം ചെയ്യുന്നത്. തൂശിനിലയും അവര്‍ സംഘടിപ്പിച്ചെടുക്കും. ഇവിടെ പ്ലാസ്റ്റിക്ക് ഇലയല്ലേ ഉപയോഗിക്കുന്നത്.

എന്നെ സംബന്ധിച്ച് ഓണം ഒരു ആഘോഷമല്ല. ഭാര്യയില്ലാത്ത ഓണമാണ്. തന്നെയുമല്ല, മൂത്ത സഹോദരനുമൊക്കെ മരിച്ച സമയാണ്. എന്നാലും ഓണത്തിന്റെ ഭാഗമാകാറുണ്ട്. ഓണത്തിന് സദ്യയ്‌ക്ക് ഓര്‍ഡര്‍ കൊടുക്കുകയാണിപ്പോള്‍. അല്ലാതെ വഴയില്ല. പണ്ട് ഓണമടുക്കുമ്പോള്‍ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കാണ്. ഉത്രാടപ്പാച്ചില്‍ എന്നു പറയാം. ഓണത്തിന് ഏറെ മാറ്റങ്ങള്‍ വന്നു. പക്ഷേ, എന്നും ഒത്തൊരുമയോടെയാണ് ഇവിടത്തെ ഓണാഘോഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.