കണ്ണൂര്‍: അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി കേരളത്തില്‍ നിലവില്‍ വന്ന അയല്‍ക്കൂട്ടങ്ങള്‍, അയല്‍ സഭകള്‍, വാര്‍ഡ് വികസന സമിതികള്‍ തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങള്‍ വികേന്ദ്രീകൃത ആസൂത്രണത്തെ ബലപ്പെടുത്തുന്നവയാണെന്ന് ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന രാജ്യാന്തര സമ്മേളനം വിലയിരുത്തി. ഇത്തരം സൂക്ഷ്മതല സംവിധാനങ്ങളാണ് ജനാധിപത്യത്തിന്റെ ചാലകശക്തി. മൂന്നു ദിവസങ്ങളിലായി നടന്ന സെമിനാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം വിദഗ്ധ സമിതി അംഗം ഡോ.പി.പി.ബാലന് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന രണ്ടാം തലമുറ പ്രശ്നങ്ങള്‍ നാല് മിഷന് പ്രവര്‍ത്തനങ്ങളിലൂടെ പരിഹരിക്കുന്ന കാര്യം വിശദീകരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ യോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയ ജല പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള വിവിധ വികസന മാതൃകകള്‍ ചര്‍ച്ചചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: