കണ്ണൂര്‍: ജില്ലയില്‍ ടിമ്പര്‍ പ്ലൈവുഡ് മേഖലകളില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ 2016-17 വര്‍ഷത്തെ ബോണസ്സ് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസിലെ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ടി.വി.സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. തൊഴിലാളികള്‍ക്ക് 2016-17 വര്‍ഷത്തില്‍ മൊത്തശമ്പളത്തിന്റെ 13 ശതമാനം ബോണസ് നല്‍കും. ചര്‍ച്ചയില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ഒ.മൂസ്സാന്‍കുട്ടി, കെ.എസ്.സിയാദ്, ടി.പി.ഹനീഫ, ഫൈസല്‍, എം.ഫൈസല്‍ എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് എല്‍.വി.മുഹമ്മദ്, എം.വിജയന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: