സാധാരണയായി ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നീ പ്രകാരമാണ് തിരികള്‍ കത്തിക്കാറുള്ളത്. വീടിനകത്തെ പൂജാമുറിയിലും തുളസിത്തറയിലും കയറിവരുന്ന മുറിയിലുമാണ് ദീപം ജ്വലിപ്പിക്കേണ്ടത്. തുളസിത്തറയില്‍ തുളസിക്കഭിമുഖമായി ഒരു നാളവും കയറിവരുന്ന മുറിയില്‍ ആദിത്യനഭിമുഖമായി ഒറ്റത്തിരിയും മതി. പൂജാമുറിയില്‍ ദേവന്നഭിമുഖമായും ഭക്തനു നേരെയായും രണ്ട് നാളങ്ങള്‍ വേണമെന്ന് നിഷ്കര്‍ഷിച്ചു കാണുന്നുണ്ട്.
തിരികള്‍ (കോട്ടന്‍) തുണികള്കൊണ്ടുള്ളതായിരിക്കണം. വൃത്തിയുള്ള തുണിയാണ് ഉപയോഗിക്കേണ്ടത്. ഒറ്റനാളമാണ് തെളിയിക്കുന്നതെങ്കില്പോലും രണ്ട് തിരികള്‍ വിളക്ക് സ്തൂപത്തിന്റെ ഇരുവശത്ത് നിന്ന് തുടങ്ങി കൈകള്‍ കൂപ്പുന്ന പോലെ അഗ്രമൊന്നായി ചേര്‍ത്തിടേണ്ടതാണ്. ഉദയാസ്തമന വേളകളില്‍ (ബ്രഹ്മമുഹൂര്‍ത്തം; സൂര്യോദയത്തിന് 48 മിനിട്ട് മുമ്പ്, ഗോധൂൡ മുഹൂര്‍ത്തം; സൂര്യാസ്തമയത്തിനു ശേഷമുള്ള 48 മിനിട്ട്) ഒറ്റനാളം ഈശ്വരത്വത്തെയും രണ്ടുനാളം ജീവാത്മാവായ പരമാത്മാക്കളെയും മൂന്നുനാളം മൂര്ത്തിത്രയത്തേയും അഞ്ചുനാളം പഞ്ചദ്രതാത്മാഗന്ധികളെയും ഏഴുനാളം സപ്ത അഗ്നിമൂര്ത്തികളെയും സൂചിപ്പിക്കുന്നു.
അടുക്കളയില്‍ നിന്ന് വടക്കുവശത്തെ വാതായനങ്ങള്‍ ബന്ധിച്ച് വിളക്ക് കൊളുത്തേണ്ടതാണ്. കാരണം ദക്ഷിണധ്രുവത്തില്‍നിന്ന് ഉത്തരധ്രുവത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന കാന്തികശക്തി, വീട്ടിനകത്തെ എല്ലാ മാലിന്യങ്ങളും വടക്കുവശത്താണ് നിക്ഷേപിക്കുന്നത്. മാത്രമല്ല നമ്മുടെ വടക്കുവശത്ത് ചില അശുഭത്വങ്ങളുണ്ട്. ‘ദീപം-ദീപം’ എന്ന് ചൊല്ലിയാവണം വിളക്കുമായി പ്രവേശിക്കേണ്ടത്. തത്സമയം എല്ലാവരും എഴുന്നേറ്റ് വണങ്ങേണ്ടതാണ്. തെക്കുകിഴക്കു ഭാഗത്തുനിന്നാണ് ദീപം കാണേണ്ടത്.
പൂജാമുറി
കന്നിരാശി പോലുള്ള ഉത്തമസ്ഥലമാണ് പൂജാമുറിയാക്കേണ്ടത്. വീടിന്റെ തെക്കും വടക്കും ഗോവണിക്കു ചുവട്ടിലും പൂജാമുറി പാടില്ല. ദേവീദേവന്മാര്ക്ക് മുകളിലൂടെയുള്ള പാദചലനങ്ങള്‍ വര്‍ജ്യമാണ്. ശ്രീ ഭഗവതിയുടെ പ്രതീകമായ വാല്‍ക്കണ്ണാടി, ദേവീദേവന്മാരുടെ ചിത്രങ്ങള്‍, അഷ്ടമംഗല്യവസ്തുക്കള്‍, ആവണപ്പലക, ഭാഗവതം, ദേവീമാഹാത്മ്യം പോലുള്ള ഭക്തിഗ്രന്ഥങ്ങള്‍ എന്നിവ പൂജാമുറിയില്‍ ആവശ്യമാണ്. നിത്യവും വൃത്തിയാക്കി സുഗന്ധപുഷ്പങ്ങള്‍, സുഗന്ധവസ്തുക്കള്‍ എന്നിവകൊണ്ട് അലങ്കരിക്കുകയും ദിവസേന രണ്ടുനേരം വിളക്ക് കത്തിക്കുകയും വേണം. പ്രാതഃസന്ധ്യയില്‍ ഗ്രന്ഥപാരായണം, സായംസന്ധ്യകളില്‍ ഭജന, നാമജപം എന്നിവ നല്ലതാണ്. നിത്യവും വിളക്ക് തുടച്ച് പുതിയ തിരികള്‍ ഇടുകയും പുതിയ എള്ളെണ്ണ ഒഴിക്കുകയും വേണം. വിളക്ക് തറയില്‍ വയ്ക്കരുത്. വിളക്ക് തൊട്ടുവന്ദിച്ചശേഷം ധ്യാനം തുടങ്ങാം. ഇവിടെ സംസാരം ഒഴിവാക്കേണ്ടതാണ്. ത്രിസന്ധ്യാസമയത്തെ നമ്മുടെ ചര്യകള്‍, വചനങ്ങള്‍ എന്നിവക്കനുസൃതമായിരിക്കും ഭാവിദിന ഫലങ്ങള്‍.
പൂജാമുറിയിലെ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കു നേരെ അഭിമുഖമല്ലാത്ത വിധത്തില്‍ വടക്കുവശത്തേക്ക് തിരിഞ്ഞു പത്മാസനത്തിലോ ചമ്രം പടിഞ്ഞോ വേണം ആസനസ്ഥനാകാന്‍.
(ഡോ. നിലമ്പൂര്‍ കെ.ആര്.സിയുടെ ഹിന്ദുവിന്റെ ഒരുദിവസം എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: