Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പൊന്നോണത്തിന് ഓണവില്ല്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 05:22 pm IST
inVaradyam

തിരുവോണ ദിവസം ശ്രിപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുള്ള ഓണവില്ലുകള്‍ കരമന മേലാറന്നൂര്‍ വാണിയംമൂല വിളയില്‍ വീട്ടില്‍ ഭദ്രരത്‌നം ബിന്‍കുമാറും സഹ ശില്പികളും ചേര്‍ന്ന് നിര്‍മ്മിക്കുന്നു

ചിങ്ങമാസം പിറന്നാല്‍ തിരുവനന്തപുരം കരമന മേലാറന്നൂര്‍ വാണിയംമൂല വിളയില്‍ വീട്ടിലെ ശില്‍പികള്‍ ഓണവില്ലുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. ആചാരാനുഷ്ഠാനങ്ങളോടെ തിരുവോണദിവസം പുലര്‍ച്ചെ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്നതാണ് ഓണവില്ല്. നൂറ്റാണ്ടുകളായി നടന്ന് വരുന്ന ഈ ആചാരപ്പെരുമ ഇന്നും മുറ തെറ്റാതെ നടക്കുമ്പോള്‍ ക്ഷേത്രത്തോളം പഴക്കമുണ്ട് ഓണവില്ല് സമര്‍പ്പണത്തിന്. വില്ല് എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി മഹാവിഷ്ണുവിന്റെ അവതാരരൂപങ്ങള്‍ പ്രത്യേകരൂപത്തില്‍ തയ്യാറാക്കിയ തടിയില്‍ ചിത്രങ്ങളായി ആലേഖനം ചെയ്ത് ഇരു ഭാഗത്തും കുഞ്ചലം കെട്ടി സമര്‍പ്പിക്കുന്നതാണ് ഓണവില്ല്.

വാമനാവതാരവുമായി ബന്ധപ്പെട്ടതാണ് ഓണവില്ല്. വാമനന് തന്റെ പക്കലുള്ളതെല്ലാം സമര്‍പ്പിക്കുന്ന മഹാബലിയുടെ ആഗ്രഹസാഫല്യത്തില്‍ നിന്ന് ഓണവില്ലിന്റെ ഐതിഹ്യം തുടങ്ങുന്നു. വര്‍ഷത്തിലൊരിക്കല്‍ പത്മനാഭസ്വാമിയെ ദര്‍ശിക്കാന്‍ വരുമ്പോള്‍ ഭഗവാന്റെ അവതാരങ്ങളും ലീലകളും ഓരോ വര്‍ഷവും കാണണമെന്നുള്ള ആഗ്രഹം വിഷ്ണു ഭക്തനായ മഹാബലി ഭഗവാനോട് പ്രകടിപ്പിക്കുന്നു. ആ സമയം മഹാവിഷ്ണു വിശ്വകര്‍മ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുന്നു. ദേവന്റെ ആള്‍ക്കാരെകൊണ്ട് കാലാകാലങ്ങളിലുള്ള തന്റെ അവതാരങ്ങള്‍ ചിത്രങ്ങളായി വരച്ച് തന്നെ കാണാന്‍ വരുന്ന മഹാബലിക്ക് നല്‍കണമെന്ന് വിഷ്ണുഭഗവാന്‍ അറിയിക്കുന്നു. അതുപ്രകാരം മുറതെറ്റാതെ നടക്കുന്ന ഒരു ചടങ്ങായി മാറി പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഓണവില്ല് സമര്‍പ്പണം. സംസ്ഥാനത്തെ മറ്റൊരിടത്തും ഓണവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ഒരു ചടങ്ങ് കാണുന്നില്ല. തിരുവിതാംകൂര്‍ രാജ്യത്തെ ഭഗവാന് സമര്‍പ്പിച്ച്, ഭഗവാന്റെ പ്രതിനിധിയായി രാജാവ് രാജ്യം ഭരിച്ചതുപോലെ ഒരു ആഘോഷത്തെ തന്നെ ഭഗവാന് സമര്‍പ്പിക്കുകയാണ് ഓണവില്ല് സമര്‍പ്പണത്തിലൂടെ അനന്തപുരം നിവാസികള്‍.

ആറ് തരത്തിലൂള്ള വില്ലുകളാണ് സമര്‍പ്പിക്കുന്നത്. ദേവഗണത്തില്‍പ്പെട്ട കടമ്പ്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തടിയാണ് വില്ല് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. പഞ്ചവര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് മൂന്ന് തരം വലിപ്പത്തിലുള്ള വില്ലുകള്‍ തയ്യാറാക്കുന്നു. നാലര അടി വലിപ്പമുള്ള അനന്തശയനം ചിത്രീകരിക്കുന്ന വില്ലാണ് ഇതില്‍ വലുത്. ശ്രീപത്മനാഭസ്വാമി വിഗ്രഹത്തില്‍ സമര്‍പ്പിക്കുന്നത് ഈ വില്ലാണ്. നാലടി നീളമുള്ള ദശാവതാരം, ശ്രിരാമപട്ടാഭിഷേകം, ശാസ്താവ് മൂന്നര അടി നീളത്തില്‍ വിനായകന്‍, ശ്രികൃഷ്ണലീല എന്നിങ്ങനെ ആറ് ജോഡി വില്ലുകളാണ് സമര്‍പ്പിക്കുന്നത്.

കൃത്രിമ ചായങ്ങളില്ലാതെ പരമ്പരാഗതമായ നിറക്കൂട്ടുകള്‍ ഉപയോഗിച്ചാണ് വില്ലില്‍ നിറം പിടിപ്പിക്കുന്നത്. പഞ്ചവര്‍ണ്ണങ്ങള്‍ ഇതിലേക്കായി ഉപയോഗിക്കുന്നു. നീല അമരി പോലുള്ള ഇലച്ചാറുകള്‍ ഉപയോഗിച്ചായിരുന്നു മൂന്‍കാലങ്ങളില്‍ ചായക്കൂട്ട് ഒരുക്കിയിരുന്നത്. പ്രത്യേകതരം ഇലകള്‍ കിട്ടാതായതോടെ മഞ്ഞള്‍പ്പൊടിയും കോലപ്പൊടിയും കരിക്കട്ടയും ഉപയോഗിച്ചാണ് നിലവില്‍ ചായക്കൂട്ടുകള്‍ തയ്യാറാക്കുന്നത്.

ശ്രീപത്മനാഭ സ്വാമിക്ക് സമര്‍പ്പിക്കുന്ന ഓണവില്ല് ഐതിഹ്യത്തിന്റെയും പാരമ്പര്യത്തിന്റെയും നേര്‍കാഴ്ചയാണ്. പാരമ്പര്യത്തിന്റെ കരവിരുതില്‍ ഓണവില്ലുകള്‍ തയ്യാറാക്കുന്നത് രാജകൊട്ടാരത്തിലെ ക്ഷേത്രശില്‍പികളായിരുന്നവരുടെ പിന്‍തുടര്‍ച്ചക്കാരാണ്. കരമന മേലാറന്നൂര്‍ വാണിയം മൂല വിളയില്‍ വീട്ടില്‍ പരേതനായ രാമസ്വാമി മഹദേവനായിരുന്നു കഴിഞ്ഞ തലമുറയിലെ ഓണവില്ല് നിര്‍മ്മാണത്തിലെ കുലപതി. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുത്രനായ ഉമേഷ്‌കുമാറും ജ്യേഷ്ഠ പുത്രന്മാരായ ഭദ്രരത്‌നം ബിന്‍കുമാറും ശില്‍പി സുദര്‍ശനും കുടുംബാംഗങ്ങളായ നാഗേന്ദ്രന്‍ ആചാരി, സുലഭന്‍, ഇളംതലമുറക്കാരന്‍ അനന്തപത്മനാഭന്‍ എന്നിവരാണ് ഓണവില്ല് നിര്‍മ്മിക്കുന്നത്.

തിരുവോണ ദിവസം പുലര്‍ച്ചെ ഓണവില്ല് സമര്‍പ്പിക്കാന്‍ പ്രത്യേകം മുഹൂര്‍ത്തം കുറിക്കുന്നു. ബിന്‍കുമാറിന്റെ നേതൃത്വത്തില്‍ ഓണവില്ലുകള്‍ ക്ഷേത്രനടപ്പന്തലില്‍ എത്തിക്കും. തുടര്‍ന്ന് ആചാര പ്രകാരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിക്കുന്ന വില്ലുകള്‍ പെരിയ നമ്പി ഏറ്റുവാങ്ങി ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹത്തില്‍ അനന്തശയനം വില്ല് ചാര്‍ത്തും. തുടര്‍ന്ന് തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം, നരസിംഹ മൂര്‍ത്തി ക്ഷേത്രം, ശാസ്താക്ഷേത്രം, വിനായക ക്ഷേത്രം എന്നിവിടങ്ങളില്‍ യഥാക്രമമുള്ള വില്ലുകള്‍ സമര്‍പ്പിക്കുന്നു. വില്ല് ചാര്‍ത്തിക്കഴിഞ്ഞാല്‍ ആദ്യദര്‍ശനത്തിനുള്ള അവകാശവും ശില്‍പ്പികള്‍ക്കാണ്. അതുകഴിഞ്ഞേ രാജകുടുംബാംഗങ്ങള്‍ വില്ല് ചാര്‍ത്തിയ ദേവന്മാരെ ദര്‍ശിക്കാറുള്ളൂ. രാജാവ് നാട് വാണിരുന്നപ്പോള്‍ ശില്‍പ്പിക്ക് നല്‍കുന്ന പ്രാധാന്യം ഇന്നും അതേ രീതിയില്‍ തുടരുന്നു.

2014 വരെ ഓണവില്ലിനായി ക്ഷേത്രത്തില്‍ ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് വിധിപ്രകാരം ഓണവില്ല് നിര്‍മ്മിച്ചു നല്‍കിയിരുന്നത് പരമ്പരാഗത കുടുംബക്കാരായിരുന്നു. മൂന്ന് വര്‍ഷമായി പരമ്പരാഗതക്കാര്‍ ഭഗവാന് ചര്‍ത്താനുള്ള വില്ലുകള്‍മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് ക്ഷേത്രഭരണസമിതി തീരുമാനമെടുത്തു. അതിനാല്‍ ആറ് ജോഡി വില്ലുകള്‍ മാത്രമെ നിലവില്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാറുളളൂ. ഭക്തരില്‍ നിന്നും തുക ഈടാക്കി ക്ഷേത്രം നേരിട്ട് വില്ലുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ്. എന്നാല്‍ പരമ്പരാഗതവില്ലുകള്‍ വാങ്ങിയ്‌ക്കാന്‍ ആവശ്യക്കാര്‍ വാണിയം വീട്ടില്‍ എത്താറുണ്ട്. ഭക്തര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ചെറുവില്ലുകള്‍ വാണിയംമൂല വിളവീട്ടില്‍ തയ്യാറാക്കുന്നുണ്ട്.

ഓണവില്ലിനെ ക്ഷേത്രം ഭരണസമിതി വില്‍പ്പന വസ്തുവാക്കുമ്പോള്‍ വില നിശ്ചയിക്കാതെ ഭക്തര്‍ നല്‍കുന്ന ദക്ഷിണ മാത്രം വാങ്ങി വില്ലുകള്‍ നല്‍കുകയാണ് ബിന്‍കുമാറും ശില്‍പികളും. ഓണവില്ല് വീട്ടിലെ പ്രത്യേക സ്ഥലത്ത് ആചാരാനുഷ്ഠാനങ്ങളോടെ സുക്ഷിച്ചാല്‍ വിഷ്ണുഭഗവാന്റെ കൃപാകടാഷവും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

Kerala

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

പുതിയ വാര്‍ത്തകള്‍

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.