ന്യൂയോര്‍ക്ക്: എട്ടാം സീഡ് വില്‍ഫ്രീഡ് സോംഗ, നാലാം സീഡ് അലക്‌സാണ്ടര്‍ സരേവ, അഞ്ചാം സീഡ് കരോലിന വോസ്‌നിയാക്കി എന്നിവര്‍ യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായി.
അതേസമയം വിംബള്‍ഡ്ണ്‍ ചാമ്പ്യന്‍ ഗാര്‍ബീന്‍ മുഗുരുസയും മരിയ ഷറപ്പോവയും മൂന്നാം റൗണ്ടില്‍ കടന്നു.
ഫ്രഞ്ചുതാരമായ വില്‍ഫ്രീഡ് സോംഗയെ രണ്ടാം റൗണ്ടില്‍ കാനഡയുടെ ഡെനിസ് ഷപോവലോവ് നേരിട്ടുളള സെറ്റുകള്‍ക്ക് അട്ടിമിച്ചു. സ്‌കോര്‍ 6-4,6-4,7-6 (3). പതിനെട്ടുകാരനായ ഡെനിസ് ഇതാദ്യമായാണ് ഇവിടെ മൂന്നാം റൗണ്ടിലെത്തുന്നത്. യോഗ്യത റൗണ്ടുകളില്‍ വിജയിച്ചാണ് യുഎസ് ഓപ്പണില്‍ മത്സരിക്കാന്‍ യോഗ്യതാ നേടിയത്. ജര്‍മന്‍താരമായ സരേവയെ ക്രൊയേഷ്യയുടെ ബോണ കോറിക്ക് പൊരുതിത്തോല്‍പ്പിച്ചു. നാലു സെറ്റു നീണ്ട പോരാട്ടത്തില്‍ 3-6,7-5,7-6,7-6 എന്ന സ്‌കോറിനാണ് ബോണ വിജയിച്ചത്.
വനിതകളുടെ അഞ്ചാം സീഡായ കരോലിന വോസ്‌നിയാക്കിയെ റഷ്യയുടെ എക്തറീന മകരോവ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-2,6-7,6-1.
വനിതകളുടെ മൂന്നാം സീഡായ ഗാര്‍ബീന്‍ മുഗുരുസ രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ചൈനയുടെ യിങ് യിങ് ഡുവാനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4,6-0.
റഷ്യയുടെ മരിയ ഷറപ്പോവ രണ്ടാം റൗണ്ടില്‍ ഹങ്കറിയുടെ ടൈമീ ബബൂസിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-7,6-4,6-1.
ഒമ്പതാം സീഡായ വീനസ് വില്ല്യംസും മൂന്നാം റൗണ്ടിലെത്തി. ഫ്രാന്‍സിന്റെ ഓഷ്യന്‍ ഡോഡിനെ 7-5,6-4 ന് തോല്‍പ്പിച്ചു.
ബ്രിട്ടന്റെ കെ എഡ്മണ്ട് രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ സ്റ്റീവ് ജോണ്‍സനെ തോല്‍പ്പിച്ചു.സ്‌കോര്‍ 7-5,6-2,7-6.
















