Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘ഡബിള്‍’ സെഞ്ചുറി ഇന്ത്യ കുതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 10:17 pm IST
inSports

കൊളംബോ: നായകന്‍ വിരാട് കോഹ് ലിയും ഓപ്പണര്‍ രോഹിത് ശര്‍മയുടെയും സെഞ്ചുറികളില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ അവര്‍ 168 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്ക് 4-0 ന്റെ ലീഡായി.

‘ഡബിള്‍’ സെഞ്ചുറിയുടെ മികവില്‍ 50 ഓവറില്‍ അഞ്ചുവിക്കറ്റിന് 375 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യ 42.4 ഓവറില്‍ 207 റണ്‍സിന് ശ്രീലങ്കയെ പുറത്താക്കി.

രോഹിത് ശര്‍മ 88 പന്തില്‍ പതിനൊന്ന് ഫോറും മൂന്ന് സിക്‌സറും പൊക്കി 104 റണ്‍സ് നേടി. രോഹിതിന്റെ 13-ാം സെഞ്ചുറിയാണിത്. അടിച്ചുതകര്‍ത്ത കോഹ്‌ലി 96 പന്തില്‍ പതിനേഴുഫോറും രണ്ട് സിക്‌സറും അടക്കം 131 റണ്‍സ് എടുത്തു. കോഹ് ലിയുടെ 29-ാം സെഞ്ചുറിയാണിത്. മലിംഗയ്‌ക്ക് വിക്കറ്റ് സമ്മാനിച്ചാണ് കോഹ് ലി മടങ്ങിയത്.രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും കോഹ് ലിയും 219 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ശ്രീലങ്കന്‍ ബാറ്റിങ് നിരയില്‍ മാത്യൂസിന് മാത്രമെ ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായൊള്ളൂ. 80 പന്തില്‍ മാത്യൂസ് 70 റണ്‍സ് നേടി. സിരിവര്‍ധന 39 റണ്‍സും ഡിസില്‍വ 22 റണ്‍സും നേടി.

ഹാര്‍ദിക് പാണ്ഡ്യ, ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് ഓപ്പണര്‍ ധവാനെ നാല് റണ്‍സിന് നഷ്ടമായി. തുടര്‍ന്നെത്തിയ കോഹ് ലി രോഹിതിനൊപ്പം സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. 30 ഓവറില്‍ കോഹ് ലി മടങ്ങിയതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു. മലിംഗയ്‌ക്കാണ് വിക്കറ്റ്.ഏകദിനത്തില്‍ മലിംഗയുടെ 300-ാം വിക്കറ്റാണിത്.

ഹാര്‍ദിക് പാണ്ഡ്യയും (19) രാഹുലും(7) അനായാസം കീഴടങ്ങി. എന്നാല്‍ മുന്നൂറാം ഏകദിനം കളിക്കാനിറങ്ങിയ മുന്‍ നായകന്‍ ധോണി മനീഷ് പാണ്ഡ്യയ്‌ക്കൊപ്പം പിടിച്ചു നിന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു.

മനീഷ് പാണ്ഡ്യ 42 പന്തില്‍ നാലെണ്ണം അതിര്‍ത്തികടത്തി 50 റണ്‍സ് കുറിച്ച് പുറത്താകാതെ നിന്നു. മികച്ച ഫോം തുടരുന്ന ധോണി 42 പന്തില്‍ അഞ്ചു ബൗണ്ടറിയടിച്ച് 49 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അഭേദ്യമായ ആറാം വിക്കറ്റില്‍ ഇവര്‍ 101 റണ്‍സ് അടിച്ചെടുത്തു.

സ്‌കോര്‍ ബോര്‍ഡ്

ഇന്ത്യ: രോഹിത് ശര്‍മ സി ഡിക്ക്‌വെല്ല ബി മാത്യൂസ് 104, എസ്.ധവാന്‍ സി പുഷ്പകുമാര ബി ഫെര്‍നാന്‍ഡോ 4, വി.കോഹ് ലി സി മുനവീര ബി മലിംഗ 131, ഹാര്‍ദിക് പാണ്ഡ്യ സി ഡിസില്‍വ ബി മാത്യൂസ് 19, കെ.എല്‍ രാഹുല്‍ സി ഡിസില്‍വ ബി ധനഞ്ജയ 7, മനീഷ് പാണ്ഡ്യ നോട്ടൗട്ട് 50, എം.എസ് ധോണി നോട്ടൗട്ട് 49, എക്‌സ്ട്രാസ് 11, ആകെ 50 ഓവറില്‍ അഞ്ചുവിക്കറ്റിന് 375

ബൗളിങ്ങ്: മലിംഗ 10-0-82-1, ഫെര്‍നാന്‍ഡോ 8-1-76-1, മാത്യൂസ് 6-2-24-2, പുഷ്പകുമാര 9-0-65-0, ധനഞ്ജയ 10-0-68-1, ഡിസില്‍വ 2-0-19-0,സിരിവര്‍ധന 5-0-36-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.