ന്യൂദല്‍ഹി: കരസേനയില്‍ പരിഷ്കരണ നടപടികള്‍ വരുന്നു. സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറല്‍ ഡി.ബി ഷെകത്കര്‍ സമിതിയാണ് ശുപാര്‍ശകള്‍ മുന്നോട്ട് വച്ചത്. പരിഷ്കരണ നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. മുന്നോട്ടുവെച്ച 99 ശുപാര്‍ശകളില്‍ 65 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു.
57,000 സൈനികരെ കരസേനയില്‍ പുനര്‍വിന്യസിക്കുമെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ഫലപ്രദമായി ഓഫീസര്‍മാരും ഇതരറാങ്കുകാരും ഉള്‍പ്പെടെയുള്ളവരെ വിന്യസിക്കും. 2019 ഓടെയാണ് പുനര്‍വിന്യാസമുണ്ടാകുക. സ്വാതന്ത്ര്യത്തിനുശേഷം സൈന്യത്തില്‍ നടക്കുന്ന ഏറ്റവും വലിയപരിഷ്കാരമാണിതെന്നും മന്ത്രി അറിയിച്ചു.
















