കൊല്ലം: ഈസ്റ്റ് കല്ലട കെപിഎസ്പിഎംവിഎച്ച്എസ്, പിഎംഎന്‍എംയുപിഎസ് തുടങ്ങിയ വിദ്യാലയങ്ങള്‍ക്ക് സമീപത്ത് കള്ളുഷാപ്പിന് പ്രവര്‍ത്തനാനുമതി നല്‍കിയത് പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. സാധാരണ കുടുംബങ്ങളിലുള്ള അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്ക് സമീപം കള്ളുഷാപ്പിന് അനുമതി നല്‍കിയത് ദൂരപരിധി ലംഘിച്ചാണോ എന്ന് എക്‌സൈസ് വകുപ്പ് ഒരാഴ്ചക്കകം പരിശോധിക്കണമെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. പത്തുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരാതിയും ഉത്തരവും എക്‌സൈസ് കമ്മീഷണര്‍ക്ക് അയച്ചു. കേസ് 31 ന് തിരുവനന്തപുരം കമ്മീഷന്‍ ഓഫീസില്‍ പരിഗണിക്കും. കെപിഎസ്പിഎം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.മഹേശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
















