മുംബൈ: മുംബൈയില്‍ മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയ്‌ക്ക് നേരിയ ശമനം ഉണ്ടായതോടെ ലോക്കല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. താനെ-കല്യാണ്‍ റൂട്ടിലാണ് രാത്രി 11.30 മുതല്‍ ട്രെയിന്‍ ഓടി തുടങ്ങിയത്. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയിട്ടില്ല.
12 വര്‍ഷത്തിനിടയ്‌ക്ക് പെയ്ത ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയ ചൊവ്വാഴ്‌ച്ച നഗരത്തിന് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. അതേസമയം, അടുത്ത 48 മണിക്കൂര്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ ജനങ്ങള്‍ വീടിനു വെളിയില്‍ ഇറങ്ങാവൂ എന്ന്് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയില്‍ മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവണ്ടി, റോഡ്, വിമാന ഗതാഗതങ്ങളെല്ലാം സ്തംഭിച്ചുിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ നഗരത്തിന്റെ മിക്കഭാഗങ്ങളിലും ഗതാഗതം പാടേ സ്തംഭിച്ചു. മുംബൈ അന്താരാഷ്‌ട്രവിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മഴ പ്രതികൂലമായി ബാധിച്ചിരുന്നു ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.
















