ഹരിപ്പാട്: സുബ്രഹ്മണ്യ ക്ഷേത്രം പ്രതിഷ്ഠാ സ്മാരകമായി അടുത്ത മാസം നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്തുന്ന പായിപ്പാട് ജലോത്സവ മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ ഹീറ്റ്‌സും ട്രാക്കും നിശ്ചയിച്ചു.
ഒന്‍പതു ചുണ്ടനുകള്‍ ഉള്‍പ്പെടെ മുപ്പതു വളളങ്ങള്‍ മത്സരത്തിന് ഉണ്ടാവും. ചുണ്ടനുകളുടെ പ്രാഥമിക മത്സരത്തില്‍ ഒന്നാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ ആനാരിയും രണ്ടാം ട്രാക്കില്‍ കാരിച്ചാലും മൂന്നാം ട്രാക്കില്‍ വെള്ളംകുളങ്ങരയും മത്സരിക്കും.
രണ്ടാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ ചെറുതനയും രണ്ടാം ട്രാക്കില്‍ ആയാപറമ്പ് പാണ്ടിയും മൂന്നാം ട്രാക്കില്‍ ആയാപറമ്പ് വലിയദിവാന്‍ജിയും മത്സരിക്കും.
മൂന്നാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ കരുവാറ്റയും രണ്ടാം ട്രാക്കില്‍ ശ്രീവിനായകനും മൂന്നാം ട്രാക്കില്‍ പായിപ്പാടും മത്സരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പു സിഐ ടി. മനോജ് നിര്‍വഹിച്ചു.
ഇതു സംബന്ധിച്ച യോഗം കായംകുളം ഡിവൈഎസ്പി എസ്. അനില്‍ദാസ് ഉദ്ഘാടനം ചെയ്തു. സി. ശ്രീകുമാര്‍ ഉണ്ണിത്താന്‍ അദ്ധ്യക്ഷത വഹിച്ചു.
















