Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിശാല പ്രതിപക്ഷ സഖ്യം വെയിലുകൊള്ളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 09:22 pm IST
inVicharam

നരേന്ദ്ര മോദിക്കെതിരായ കോണ്‍ഗ്രസ്-ഇടതുപക്ഷത്തിന്റെ സ്വപ്‌ന പദ്ധതിയായ വിശാല പ്രതിപക്ഷ ഐക്യം എന്ന ആശയത്തിന്റെ നേതൃത്വം ലാലു പ്രസാദ് യാദവിലെത്തി നില്‍ക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്‌ട്രീയ നിലപാടുകളാണ്.

പാട്‌നയില്‍ നടന്ന മഹാറാലിയില്‍ ലാലുവിന്റെ സ്ഥാനാരോഹണമാണ് നടന്നതെന്നാണ് രാഷ്‌ട്രീയ ജനതാദള്‍ നേതൃത്വം അവകാശപ്പെടുന്നത്. അഴിമതി രാഷ്‌ട്രീയത്തിന്റെയും ധൂര്‍ത്തിന്റെയും ഭരണപരാജയത്തിന്റെയും ഇന്ത്യന്‍ മാതൃകയാണ് ലാലുവെന്ന് പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കു പോലും ഇന്നറിയാം. അതേ ലാലുവിനെ തന്നെ വിശാല പ്രതിപക്ഷത്തിന്റെ തേരു തെളിക്കാന്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ക്ഷണിക്കുന്നത് വിചിത്രമെന്നേ പറയേണ്ടൂ. മുങ്ങിച്ചാവാന്‍ പോകുന്നവന്‍ മുതലപ്പുറത്തും കയറും എന്നാണല്ലോ പറയാറ്.

കാലിത്തീറ്റ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ച നേതാവാണ് ലാലുപ്രസാദ് യാദവ്. ബീഹാര്‍ മുഖ്യമന്ത്രി പദത്തിലിരിക്കെ ലാലു കാഴ്ചവച്ച ജംഗിള്‍ രാജ് ഏറെ കുപ്രസിദ്ധി നേടിയതാണ്. ഒടുവില്‍ കോടതി ശിക്ഷിച്ചപ്പോള്‍ ഭാര്യയെ കാവല്‍ മുഖ്യമന്ത്രിയാക്കി നാടുഭരിച്ച ലാലുവിന്റെ കാലത്താണ് ബീഹാറിലെ ക്രമസമാധാന നില സമ്പൂര്‍ണ്ണ തകര്‍ച്ച നേരിട്ടത്.

2013ല്‍ കാലിത്തീറ്റ അഴിമതിക്കേസില്‍ അഞ്ചുവര്‍ഷത്തെ ശിക്ഷയാണ് ലാലുവിന് സിബിഐ കോടതി വിധിച്ചത്. ദേശീയ രാഷ്‌ട്രീയത്തില്‍ നിന്നും ബീഹാര്‍ രാഷ്‌ട്രീയത്തില്‍ നിന്നും നിഷ്‌കാസിതനായിത്തുടങ്ങിയ ലാലുപ്രസാദ് യാദവിന് 17വര്‍ഷം നീണ്ട എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചെത്തിയ ജെഡിയുവും നിതീഷ് കുമാറുമാണ് പുതുജീവന്‍ നല്‍കിയത്.

2015ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിനെക്കാള്‍ വലിയ കക്ഷിയായി ആര്‍ജെഡി ഉയര്‍ന്നതും ജെഡിയുവിന്റെ വോട്ടുബാങ്കിലാണ്. എന്നാല്‍ ജെഡിയു വീണ്ടും എന്‍ഡിഎയിലേക്ക് മടങ്ങിയതോടെ സംസ്ഥാന രാഷ്‌ട്രീയത്തില്‍ ആര്‍ജെഡി ഒരിക്കല്‍കൂടി ഒറ്റപ്പെടുന്ന അവസ്ഥ വരാം. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് ‘വിശാല പ്രതിപക്ഷ ഐക്യ’ത്തിന്റെ നേതൃസ്ഥാനം സ്വയം ഏറ്റെടുക്കാനുള്ള ലാലു പ്രസാദ് യാദവിന്റെ പരിശ്രമം. ജെഡിയുവില്‍നിന്ന് പുറത്താക്കാന്‍ കാത്തുനില്‍ക്കുന്ന ശരദ് യാദവും ലാലുവിന് ഒപ്പമുണ്ട്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റൊരു ദേശീയ മഹാസഖ്യം നിലവില്‍ വരുമെന്നാണ് ശരദ് യാദവ് പാട്‌ന റാലിയില്‍ പ്രഖ്യാപിച്ചത്. ബീഹാറിലെ മഹാസഖ്യത്തെ പിളര്‍ത്തിയവര്‍ അറിയാനാണ് ഇക്കാര്യം പറയുന്നതെന്നും ശരദ് യാദവ് റാലിയില്‍ പറഞ്ഞിട്ടുണ്ട്. രാജ്യസഭാ എംപിസ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന അവസ്ഥയില്‍ ആര്‍ജെഡിക്കൊപ്പം നിന്നാല്‍ മാത്രമേ വീണ്ടും രാജ്യസഭയിലെത്താനാവൂ എന്നതിനാലാണ് ശരദ് യാദവിന്റെ ഈ ലാലു സ്തുതിയെന്ന് ആര്‍ക്കാണറിയാത്തത്.

സിപിഎം ഒഴികെയുള്ള പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം ബീഹാറിലെ ലാലു റാലിയില്‍ ഭാഗഭാക്കായി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പങ്കെടുക്കുന്നതിനാലാണ് സിപിഎം വിട്ടു നിന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ റാലിക്കെത്തിയപ്പോള്‍ രാഹുല്‍ഗാന്ധിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായി. രാഹുലിന് പകരം സോണിയാഗാന്ധി റാലിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഗുലാംനബി ആസാദ് മാത്രമാണ് എത്തിച്ചേര്‍ന്നത്.

പ്രതിപക്ഷ ഐക്യത്തിനു വേണ്ടി മെനക്കെടാനുള്ള ക്ഷമ രാഹുല്‍ഗാന്ധി കാണിക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ മാത്രമല്ല, മറ്റു പ്രതിപക്ഷ കക്ഷികളിലും അതൃപ്തിയുണ്ട്. ബീഹാര്‍ റാലിക്ക് എത്താതെ നോര്‍വേ യാത്ര നടത്തിയ രാഹുലിനെക്കാള്‍ ലാലുപ്രസാദ് യാദവിനെയോ മമത ബാനര്‍ജിയെയോ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നതും ഇതിനാലാണ്. എന്നാല്‍ മമതയെ അംഗീകരിക്കില്ലെന്ന സിപിഎം നിലപാട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും ഐക്യമെന്ന ആശയത്തെ ഭിന്നിപ്പിക്കുന്നു.

മോദിവിരുദ്ധതയെന്ന ഏക ഘടകത്തിലാണ് ഇവരെല്ലാം ഒന്നിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ അതിവേഗം വേരോട്ടം കുറയുന്ന ഒന്നായി മോദി വിരുദ്ധത മാറുന്നതില്‍ ഇവര്‍ നിസ്സഹായരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വസ്വീകാര്യനായി ഉയരുന്നതിനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഇത്തരം കാട്ടിക്കൂട്ടലുകള്‍ സഹായിക്കുന്നത്. ബിജെപിയും മോദിയും ജനസേവനത്തിന്റെ രാഷ്‌ട്രീയമാണ് മുന്നോട്ടുവയ്‌ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും അന്ധമായ മോദിവിരോധമാണ്.

മോദി പ്രധാനമന്ത്രിയായി തുടരുന്ന കാലത്തോളം അധികാരത്തില്‍ തിരിച്ചെത്താന്‍ ആവില്ലെന്ന് അവര്‍ ഭയക്കുന്നു. ഇക്കുട്ടര്‍ അധികാരത്തില്‍ എത്തുന്നത് ദുര്‍ഭരണത്തിനും അഴിമതിക്കുമാണെന്ന് ഇന്ത്യന്‍ ജനതയ്‌ക്ക് ഇപ്പോള്‍ നല്ലതുപോലെ അറിയാം. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ വിശാല പ്രതിപക്ഷ സഖ്യത്തിന്റെപേരില്‍ വെറുതെ വെയിലുകൊള്ളാമെന്ന് മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

Entertainment

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ലോക മറവി ദിനം തിങ്കളാഴ്ച

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.