ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്‌ക്കു സമീപം പാക്ക് സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ അഞ്ചു ഗ്രാമീണര്‍ക്കു പരിക്ക്. ഒരു സ്ത്രീയ്‌ക്കും നാല് ആണ്‍കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്.
ആറു മണിയോടെ ഷാപുര്‍ സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെയാണ് വെടിവയ്‌പ്പ് ഉണ്ടായത്. 45 മിനിറ്റോളം ഇതു നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
അടുത്തിടെ ജമ്മുവിലെ അതിര്‍ത്തിയില്‍ പാക്ക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടത്തുന്നത്. പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ മൂന്നു സൈനികരെ ബിഎസ്എഫ് വധിച്ചതിന്റെ പ്രതികാര നടപടിയായാണിത് ഇതു വിലയിരുത്തപ്പെടുന്നത്.
















